ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്സി, പിഎച്ച്ഡി

മുംബൈയിൽ ഭാരതീയ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്സി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ്സി: രണ്ടു വർഷത്തെ കോഴ്സ് സാമ്പത്തിക വിശകലനത്തിനും ദേശീയ, അന്തർ ദേശീയ സാമ്പത്തിക നയരൂപീകരണ വിഷയത്തിലും ഊന്നൽ നൽകുന്നു. ബിഎ ബിഎസ്സി , ബികോം,ബിസ്റ്റാറ്റ്, ബിഎസ്സി(ഫിസിക്സ്,മാത്തമാറ്റിക്സ്),ബിടെക് കോഴ്സുകൾ ഫസ്റ്റ് ക്ലാസിൽ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഹയർ സെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് പിഎച്ച്ഡി പ്രോഗ്രാമിനും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. എംഎസ്സി കോഴ്സിന് ഒരു സെമസ്റ്ററിൽ 16000 രൂപയാണു ട്യൂഷൻ ഫീസ്.
പിഎച്ച്ഡി:എംഎ ഇക്കണോമിക്സ്, എംകോം,എംസ്റ്റാറ്റ്, എംഎസ്സി (ഫിസിക്സ്,മാത്തമാറ്റിക്സ്),ബിടെക് കോഴ്സുകൾ ഫസ്റ്റ് ക്ലാസിൽ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ആദ്യ രണ്ടു വർഷം പ്രതിമാസം 25000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
എഴുത്തു പരീക്ഷയുടേയും ഇന്റർവ്യുവിന്റേയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജനറൽ ആപ്റ്റിറ്റ്യൂഡ്, അനലിറ്റിക്കൽ എബിലിറ്റി, മാത്തമാറ്റിക്കൽ സ്കിൽ എന്നീ ഖേലകളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. കൂടാതെ ഇക്കണോമിക്സ് അല്ലങ്കിൽ മാത്തമാറ്റിക്സ് ഉൾപ്പെട്ട ഒരു സെക്ഷനും ഉണ്ടാകും. എഴുത്തു പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും സെന്ററുകളാണ്. ഏപ്രിൽ 25 നാണ് ഏഴുത്തു പരീക്ഷ. ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ. ഏപ്രിൽ 10നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.igidr.ac.in.