ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​ഡ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​ഡ് അ​ഡ്മി​ഷ​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷനാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ (എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി) കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ റീ​​​ജി​​​യ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ബി​​​എ​​​ഡ്, എം​​​എ​​​ഡ് ദ്വി​​​വ​​​ത്സ​​​ര കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഹൈ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മൈ​​​സൂ​​​ർ, ആ​​​ജ്മി​​​ർ, ഭോ​​​പ്പാ​​​ൽ, ഭു​​​വ​​​നേ​​​ശ്വ​​​ർ, ഷി​​​ല്ലോം​​​ഗ്, ഝ​​​ജ്ജാ​​​ർ (ഹ​​​രി​​​യാ​​​ന) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റീ​​​ജ​​​ണ്‍ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട​​​ക​​​ൾ ഉ​​​ള്ള​​​ത്. ഇ​​​തി​​​ൽ മൈ​​​സൂ​​​റി​​​ലേ​​​ക്കും ഝ​​​ജ്ജാ​​​റി​​​ലെ 20 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കുമാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 500 രൂ​​​പ.

നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ​​​ബി​​​എ​​​ഡ്, ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ്, ആ​​​റു വ​​​ർ​​​ഷ​​​ത്തെ എം​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ൾക്കും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. ഫി​​​സി​​​ക്ക​​​ൽ, ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഗ്രൂ​​​പ്പി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ളും ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളു​​​മാ​​​ണു മൈ​​​സൂ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. ഫി​​​സി​​​ക്ക​​​ൽ, ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഗ്രൂ​​​പ്പി​​​ലാ​​​ണ് ഝ​​​ജ്ജാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ള്ള​​​ത്.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മ​​​റ്റി​​​ക്സ് സ്ട്രീ​​​മി​​​ലും ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി, കെ​​​മി​​​സ്ട്രി സ്ട്രീ​​​മി​​​ലു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​ബി​​​എ​​​ഡ് കോ​​​ഴ്സി​​​ന് മാ​​​ന​​​വി​​​ക വി​​​ഷ​​​യ​​​ത്തി​​​ൽ പ്ല​​​സ്ടു പാ​​​സാ​​​ക​​​ണം. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ബി​​​എ​​​ഡ് കോ​​​ഴ്സി​​​നും 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് എം​​​എ​​​ഡ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

മേ​​​യ് നാ​​​ലി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. മേ​​​യ് 24നാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം. സി​​​ല​​​ബ​​​സും മു​​​ൻ​​​കാ​​​ല ചോ​​​ദ്യ പേ​​​പ്പ​​​റു​​​ക​​​ളും വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്. വെ​​​ബ്സൈ​​​റ്റ്: https://cee.ncert.gov.in

Leave a Reply

Your email address will not be published. Required fields are marked *

English Malayalam