ഇന്ത്യൻ നേവിയിൽ പൈലറ്റ്, ഒബ്സേർവർ

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്കും ലോജിസ്റ്റ്ക് കേഡറിൽ പെർമനന്റ് കമ്മീഷനിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാവുന്നതാണ്. മൊത്തം 48 ഒഴിവുക ളാണുള്ളത്.
കോഴ്സ് ആരംഭിക്കുന്നത് 2021 ജനുവരിയില്‍. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും
പൈലറ്റ്/ ഒബ്സേർവർ എസ്എസ്സി ഓഫീസർ: ശമ്പളം- 15,600- 39,100 രൂപ വരെ. ഗ്രേഡ് പേ- 5400 രൂപ.
പ്രായം: 19 നും 24നും മധ്യേ (1995 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ള 19- 25 വയസുള്ള (1995ജനുവരി രണ്ട് മുതൽ 2001 ജനുവരി ഒന്ന് )വരേയും പരിഗണിക്കും.
വിദ്യാഭ്യാസ യോഗ്യത:
ഒന്നാംക്ലാസോടെ ഡിഗ്രി പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർ ഒന്നാംക്ലാസോടെ ഡിഗ്രി പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. കൂടാതെ ഡയറക്ടർ ഓഫ് ഏവിയേഷൻ നൽകുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം. പത്തുവർഷത്തേക്കാണ് ഷോർട്ട്സർവീസ് നിയമനം 14 വർഷം വരെ നീട്ടിക്കിട്ടിയേക്കാം.
ശാരീരിക യോഗ്യത:
ഉയരം: 162.5 സെമീ (പുരുഷൻ), 152 സെമീ (സ്ത്രീ). മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. കൈത്തണ്ടയിലും മുതികിലുമൊഴികെ മറ്റു ശരീരഭാഗങ്ങൾ പച്ചകുത്തിയവർ അയോഗ്യരായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
നേവിയുടെ വെബ്സൈറ്റിൽനിന്ന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. സിസ്റ്റം ജനറേറ്റഡ് അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം തപാലിൽ അയയ്ക്കണംഅപേക്ഷ സ്വീകരിക്കുന്ന വിലാസം- Post Box no. 02. Sarojini Nagar, New Delhi- 110023.
കൂടുതൽ വിവരങ്ങൾക്ക്: http://www.join india nnavy.gov.in
Sir my nem sreekanth age34 iam welder Tig& arc Callas 8 tha Callas