എം.ജി. സർവകലാശാല കാമ്പസിൽ പി.ജി.; ജൂൺ 15 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലേയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) 2020 ജൂൺ 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ് സി., പ്രോഗ്രാമുകളിലേക്കും എൽ.എൽ.എം., എം.ബി.എ., എം.പിഇഎസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. http://www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

എം.ബി.എ. പ്രോഗ്രാമിലേക്ക് http://www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0481-2733595, ഇമെയിൽ: [email protected]. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.ac.in (എം.ബി.എ. സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.