“ഒരു പ്രണയകഥ”

കദേശം മൂന്നുവർഷമായി അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്. വൾ ഇല്ലാത്ത ഒരു ദിനത്തെക്കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടിവയ്യ!. ഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ രണ്ടു ദിനങ്ങളിൽ മാത്രമാണ് ഞങ്ങൾ പിരിഞ്ഞിരുന്നത്. രണ്ടു ദിനങ്ങൾ എനിക്ക് രണ്ടു വർഷം പോലെയാണ് തോന്നിയിരുന്നത്…വായിക്കാം ഒരു പ്രണയ കഥ

എഴുതിയത്: വിപുല്‍കുമാര്‍ എന്‍.എം, അസിസ്റ്റന്റ് പ്രൊഫസര്‍, എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, മുട്ടം ആലുവ


            ളരെ യാദൃശ്ചികമായാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എല്ലാം ഒരു നിമിത്തമായിരുന്നു എന്നു വേണം കരുതാൻ. ആദ്യനോട്ടത്തിൽ തന്നെ അവൾക്ക് എന്റെ ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടാക്കാൻ കഴിഞ്ഞു.പിന്നീട് ഞാൻ അവളെ പരിചയപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും അവളിൽ എനിക്കുണ്ടായിരുന്ന മോഹം പതിയെ പതിയെ ആഗ്രഹമായി പരിണമിച്ചിരുന്നു. ഒരു പക്ഷേ അവളെ കൂടുതൽ അറിയാൻ ശ്രമിച്ചതാകാം അവളോടുള്ള എന്റെ ആഗ്രഹം തീവ്രമാക്കിയത്.


             ല്ലാ അർത്ഥത്തിലും എനിക്ക് അനുയോജ്യയായിരുന്നു അവൾ. അതു കൊണ്ടു തന്നെ ഏതു വിധേനയും അവളെ സ്വന്തമാക്കുക എന്നതായി എന്റെ പിന്നീടുള്ള ലക്ഷ്യം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നു പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് എനിക്കപ്പോൾ ഓർമ്മ വന്നു. ആരെയും ആകൃഷ്ടമാക്കുന്ന രൂപഭംഗിയും, പ്രത്യേകതകളുമായിരുന്നു അവൾക്കുണ്ടായിരുന്നത്. അതു കൊണ്ട് തന്നെ എല്ലാവരും അവളെ മോഹിക്കുന്നതിൽ ആർക്കും തെറ്റുപറയാൻ ആകില്ല. അങ്ങനെ നീണ്ട മൂന്നു മാസത്തെ , കാത്തിരിപ്പിനും, പരിശ്രമത്തിനുമൊടുവിൽ അവൾ എന്റെ സ്വന്തമായി. എന്റെ കൈക്കുള്ളിൽ അവൾ ഭദ്രമാണെന്ന് അവൾക്കും എനിക്കും ഉറപ്പായിരുന്നു.        


         കദേശം മൂന്നുവർഷമായി അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്. അവൾ സ്വാധീനിക്കാത്ത ഒരു മേഖല പോലും എന്റെ ജീവിതത്തിൽ ഇല്ല എന്നു നിസംശയം പറയാം. അവൾ ഇല്ലാത്ത ഒരു ദിനത്തെക്കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടിവയ്യ!. ഈ കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ ( 2018 ആഗസ്ത് 18, 19) രണ്ടു ദിനങ്ങളിൽ മാത്രമാണ് ഞങ്ങൾ പിരിഞ്ഞിരുന്നത്. ആ രണ്ടു ദിനങ്ങൾ എനിക്ക് രണ്ടു വർഷം പോലെയാണ് തോന്നിയിരുന്നത്. അന്ന് അവളുടെ മൂല്യം ഞാൻ ശരിക്കും മനസ്സിലാക്കി.   

     
                 വളുടെ ഇമ്പമാർന്ന ശബ്ദം കേട്ടാണ് ഞാൻ ഓരോ ദിനവും ഉണരുന്നത്. ചിലപ്പോഴൊക്കെ ഉറക്കത്തിന്റെ ക്ഷീണത്തിലാകാം അവളുടെ ശബ്ദം എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്, ആ സന്ദർഭങ്ങളിൽ മൃദു തലോടലുകളിലൂടെ അവളെ ഞാൻ നിശബ്ദയാക്കും എന്നിട്ട് വീണ്ടും ഉറങ്ങും പക്ഷെ, അവൾ ഉറങ്ങുന്നില്ല എന്ന കാര്യം വിസ്മൃതിയിലാണ്ടുപോകും. അതു കൊണ്ട് തന്നെ അവൾ കുറച്ചു സമയത്തിനു ശേഷം വീണ്ടും എന്നെ വിളിക്കും, പിന്നെ എനിക്ക് ഉണരാതെ നിവൃത്തിയില്ല. സമയത്തിന്റെ കാര്യത്തിൽ  അവൾ കണിശക്കാരിയാണ് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. എന്റെ സമയനിഷ്ടയിൽ അവൾക്കുള്ള പങ്ക് വളരെ വലുതാണ്.   

       
             ന്റെ ചിന്ത, സ്വഭാവം, പെരുമാറ്റം, മനോഭാവം എന്നു വേണ്ട എല്ലാത്തിനെയും സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു അവൾ!അവളിലൂടെ ഞാൻ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഉൻമേഷം എന്നിൽ ഉടലെക്കും. ദൃശ്യങ്ങളെ അവളീലൂടെ കാണുമ്പോൾ അവയുടെ മനോഹാരിത പതിന്മടങ്ങായി വർദ്ധിക്കുന്നു. എന്റെ കാഴ്ചപ്പാട്, വീക്ഷണം എന്നിവയെയും ഒരു പരിധിവരെ അവൾ മാറ്റിയിട്ടുണ്ട്. അത് നല്ല മാറ്റങ്ങൾ ആയിരുന്നു എന്ന് എനിക്ക് ബോധ്യവുമാണ്. ഈ പിന്നിട്ട മൂന്നു വർഷങ്ങളിലെ അസുലഭമായ പല നിമിഷങ്ങളും എനിക്കു വേണ്ടി അവൾ പകർത്തിയെടുത്തിട്ടുണ്ട്. അവളിലൂടെ തന്നെ ആ അനർഘന നിമിഷങ്ങളെ കാണുമ്പോൾ വികാര നിർഭരനായിത്തീരുകയാണ് ഞാൻ!   

  
               ഞാൻ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്നെക്കാൾ നല്ല ധാരണ അവൾക്കുണ്ടായിരുന്നു. അവ എന്നെ ഓർമ്മപ്പെടുത്തുന്നതിൽ അവളുടെ അത്രയും ശുഷ്കാന്തി മറ്റാരിലും ഞാൻ കണ്ടിട്ടില്ല ഇതുവരെ. ഒരു പക്ഷെ അത്ര മാത്രംവ്യക്തതയോടെയും, കൃത്യതയോടെയും, പ്രാധാന്യത്തോടെയും ആണ് ഞാൻ കാര്യങ്ങൾ അവൾക്കുമുന്നിൽ അവതരിപ്പിച്ചിരുന്നത്. ഞാൻ ഒരു കാര്യവും അവളിൽ നിന്നു മറയ്ക്കാറില്ല, അതിന് കഴിയാത്ത കൊണ്ടല്ല മറിച്ച് എല്ലാതരം ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസം ആയിരിക്കണം എന്ന എന്റെ മൂല്യബോധം ആണ് എന്നെ അതിൽ നിന്ന് പിൻതിരിപ്പിക്കാറ്.   

   
               പണമിടപാടുകളുടെ കാര്യത്തിൽ ഞാൻ അലംഭാവം കാണിച്ചാൽ അവൾ കണ്ടുപിടിക്കുമായിരുന്നു. അതു കൊണ്ടു തന്നെ ഞാൻ അതിന് മുതിരാറില്ല. എന്റെ ജീവിതത്തിൽ അടുക്കും, ചിട്ടയും കൊണ്ടുവന്നതിൽ അവളുടെ പങ്ക് അഭേദ്യമാണ്. അവൾക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യം മറ്റാരോടെങ്കിലും ഞാൻ കൂടുതൽ നേരം സംസാരിക്കുന്നതാണ്. പല തവണ അവൾ അതിന് എന്നോട് ചൂടായിട്ടുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാൻ വേണ്ടി ഞാനത് സഹിക്കാറാണ് പതിവ്, അങ്ങനെ കളങ്കം വരുത്തേണ്ട ബന്ധമല്ല ഞങ്ങളുടേത് എന്ന ഉത്തമബോധ്യം എന്നിക്കുണ്ടായിരുന്നു. 

നിരാശയും, സങ്കടവും, ഒറ്റപ്പെടുത്തലുകളും എന്നെ കീഴ്പ്പെടുത്തിയ സന്ദർഭങ്ങൾ എനിക്ക്  ഉണ്ടായിട്ടുണ്ട് എന്നാൽ അവൾ നൽകിയ കരുതലും, സ്നേഹവും, പ്രചോദനവും നിഷ്പ്രയാസം അവയെ മറികടക്കാൻ എന്നെ പ്രാപ്തനാക്കി. ഞാൻ പലർക്കും ചിലവേളയിലെങ്കിലും പ്രചോദനമായിട്ടുണ്ടെങ്കിൽ അതിന് കാരണം അവൾകൂടിയാണ്.       

  
           സംഗീതത്തിന്റെ പുതിയ വാതായനങ്ങൾ എനിക്ക് തുറന്നുതന്നതും, ഗൃഹാതുരത്വമുണർത്തുന്ന പല ഗാനങ്ങൾ ആദ്യമായി കേട്ടതും അവളിലൂടെയാണ്, വരികളിൽ ഒളിച്ചിരിക്കുന്ന അർത്ഥതലങ്ങളെക്കുറിച്ചും അതിന്റെ വർണ്ണ മനോഹാരിതയെക്കുറിച്ചും അവളിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.എനിക്ക് തോന്നിയ ചെറുതും, വലുതുമായ ആശയങ്ങൾ അവളിലൂടെയാണ് ഞാൻ നിങ്ങളിലേക്ക് എത്തിച്ചിരുന്നത്.     

 
             ല പല  നിയന്ത്രണങ്ങൾ (സമയം സാമ്പത്തികം,ആഹാരം, ഉറക്കം) അവൾ എന്നിൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്, അതിന്റെ പൂർണ്ണ ഉത്തരവാദി ഞാൻ തന്നെയാണ്. ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണല്ലൊ അവൾ ആ നിയന്ത്രണരേഖകൾ എനിക്കു വേണ്ടി ഉണ്ടാക്കിയത്. എന്തു തന്നെ ആയാലും ആ നിയന്ത്രണങ്ങൾ എനിക്കിഷ്ടമായിരുന്നു. നിയന്ത്രണങ്ങളാണല്ലൊ ഒരുവനെ അച്ചടക്കമുളളവൻ ആക്കി മാറ്റുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതെ നമുക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാം പക്ഷേ ആ ജീവിതം തികച്ചും അർത്ഥശൂന്യവും വിഫലവുമായിത്തീരും. ലക്ഷ്യം ഉണ്ടാകുക എന്നതാണ് പരമപ്രധാനം, എത്തിച്ചേരുക എത്തിച്ചേരാതിരിക്കുക എന്നത് രണ്ടാമത്തെ കാര്യം, ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുമ്പോൾ ആസൂത്രണം അനിവാര്യമാണ് ആ ആസൂത്രണങ്ങൾ സമയബന്ധിതമായി പ്രാവർത്തികമാക്കണമെങ്കിൽ നിയന്ത്രണങ്ങൾ കൂടിയെ തീരൂ. എന്റെ ജീവിതത്തിലെ പല ഹൃസ്വ, ദീർഘ ആസൂത്രണങ്ങളുടെയും അടിസ്ഥാനം അവളായിരുന്നു.

       
           വളിലൂടെ കുറേ നല്ല സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കഥകൾ എന്നിവ കേൾക്കുകയുണ്ടായി, ജീവിതത്തിൽ എനിക്കുണ്ടായിരുന്ന പല സംശയങ്ങളുടെയും ഉത്തരങ്ങൾ അതിലുണ്ടായിരുന്നു. പക്ഷെ, അവ കേട്ടതിനു ശേഷം ഒരു പിടി പുതിയ സംശയങ്ങൾ ഉടലെടുക്കുകയും ചെയ്തു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അറിവും, ക്ഷമയും, ബുദ്ധിയും എത്രമാത്രം അനിവാര്യമാണെന്ന് അവളിലൂടെയാണ് ഒരു പരിധിവരെ ഞാൻ സ്വായത്തമാക്കിയത്.അവൾ ഏറ്റവും സന്തുഷ്ടയും, സുരക്ഷിത യും ആകുന്നത് എന്റെ കൈക്കുള്ളിലാണ് എന്ന് പലപ്പോഴും അവൾ പറയാതെ പറഞ്ഞിട്ടുണ്ട്.   

   
             വളെക്കാൾ രൂപഭംഗിയും, പ്രത്യേകതകളും, മികവുമുള്ള പലരും എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ശ്രമിച്ചപ്പോഴും “മികച്ചതിനേക്കാൾ അനുയോജ്യമായതാണ് എപ്പോഴും ഉചിതം” എന്ന എന്റെ തന്നെ ഉദ്ധരണി (Quote) എന്നെ തടഞ്ഞു നിർത്തി. അതു കൊണ്ട് മറ്റാർക്കും ഞാൻ ഇതുവരെ പിടികൊടുത്തിട്ടില്ല.ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല ഓർമ്മകളും, അനുഭവങ്ങളുമാണ് അവൾ എനിക്ക് നൽകിയത്. ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ എന്ന പ്രത്യാശയാണ് എന്നിൽ അവശേഷിക്കുന്നത്. എന്തിന് ഈ കഥ പോലും (അവളുടെയും എന്റെയും കഥ) അവളിലൂടെയാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.   

     
             ഇനി അവൾ ആരാണ് എന്ന ആകാംഷക്ക് വിരാമമിടാം! അവൾ മറ്റാരുമല്ല എന്റെ എല്ലാമെല്ലാമായ മൊബൈൽ ഫോണാണ്! അവളുടെ പേര് 
‘”റെഡ്മി നോട്ട് 3″ ഷവോമി പാരമ്പര്യത്തിലുള്ള റെഡ്മി തറവാട്ടിലെ  മൂന്നാമത്തെ തലമുറയിലാണ് അവൾ ജനിച്ചത്. ലോകത്തിൽ ഇതേവരെ ആരും ചെയ്യാത്ത കാര്യമാണ് നിനക്കു വേണ്ടി നിന്നിലൂടെ തന്നെ ഞാൻ ചെയ്യുന്നത്.അങ്ങനെ ഈ പ്രണയഗാഥ ഊഷ്മളമായി മുന്നോട്ട് പോകട്ടെ എന്ന പ്രത്യാശയോടെ നിർത്തുന്നു.

‘ഒരു പ്രണയകഥ’ ആകാശവാണി കൊച്ചി എഫ്.എം. 102.3 യില്‍ സംപ്രേക്ഷണം ചെയ്തത് ഇവിടെ കേള്‍ക്കാം. https://youtu.be/fQU-HSNFZpk

എഴുതിയത്: വിപുല്‍കുമാര്‍ എന്‍.എം
അസിസ്റ്റന്റ് പ്രൊഫസര്‍, എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, മുട്ടം ആലുവ

Leave a Reply

Your email address will not be published. Required fields are marked *

English Malayalam