ഓൺലൈൻ ലേർണിംഗ് സിസ്റ്റം

കേരളസർവകലാശാല പഠന ഗവേഷണത്തിന് ഓൺലൈൻ ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികൾക്കും അധ്യാപകർക്കും വീട്ടിലിരുന്നു പഠന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു കേരളസർവകലാശാല ഓൺലൈൻ പഠന സംവിധാനമൊരുക്കി.
വീഡിയോ, കോഴ്സുകൾ, ഡോക്യുമെന്റുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഉള്ളടക്കങ്ങളും ഈ സംവിധാനം വഴി വിതരണം ചെയ്യാനും വിശദീകരിക്കാനും കഴിയും. ഇവ നിർമിക്കുന്നതിനുമുള്ള സാങ്കേതിക സഹായവും ഓൺലൈനായി നൽകുന്നുണ്ട്. ഇതുവഴി, അധ്യാപകർക്ക് കോഴ്സ് മെറ്റീരിയലുകൾ സൃഷ്ടിക്കാനും സമന്വയിപ്പിക്കാനും പഠന ലക്ഷ്യങ്ങൾ ആവിഷ്കരിക്കാനും ഉള്ളടക്കവും വിലയിരുത്തലുകളും വിന്യസിക്കാനും പഠന പുരോഗതി ട്രാക്കുചെയ്യാനും വിദ്യാർഥികൾക്കായി പരീക്ഷ നടത്താനും കഴിയും.
പഠന ലക്ഷ്യങ്ങളുടെ ആശയവിനിമയം നടത്താനും പഠന സമയക്രമങ്ങൾ ക്രമീകരിക്കാനും ഇതിൽ സംവിധാനമുണ്ട്. പഠന ഉള്ളടക്കവും ഉപകരണങ്ങളും പഠിതാക്കൾക്ക് നേരിട്ട് എത്തിക്കാനാകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ സിസ്റ്റം വഴി പഠിതാക്കൾക്ക് അവരുടെ പുരോഗതി തത്സമയം കാണാനും അധ്യാപകർക്ക് പഠനത്തിന്റെ ഫലപ്രാപ്തി നിരീക്ഷിക്കാനും ആശയവിനിമയം നടത്താനും കഴിയും. ഇതിനോടൊപ്പം ഗൂഗിൾ ക്ലാസ്സ്റൂം, ഗൂഗിൾ മീറ്റ് പോലുള്ള സൗജന്യ സംവിധാനങ്ങളും ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ പഠന പ്ലാറ്റഫോം http://lms.keralauniversity.ac.in എന്ന അഡ്രസ്സിൽ ലഭ്യമാണ്.