കാ​ലി​ക്ക​ട്ടി​ല്‍ ഇ​നി തു​ല്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഓ​ണ്‍​ലൈ​നി​ല്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് തു​ല്യ​ത, റെ​ക്ക​ഗ്‌​നി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഇ​നി ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി ഡി​ജി​റ്റ​ല്‍ വിം​ഗ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍.​ജോ​ഷി, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ജ്യോ​തി​കു​മാ​ര്‍ , മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​തൊ​ക്കെ ബി​രു​ദ​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ള്ള​ത് എ​ന്ന് വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് അ​റി​യാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ കി​ട്ടി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. അ​പാ​ക​ത​യു​ള്ള അ​പേ​ക്ഷ​ക​രെ വി​വ​ര​മ​റി​യി​ക്കും. അ​പേ​ക്ഷ​ക​ര്‍ അ​പാ​ക​ത​ക​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ച്ച് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രി​ട്ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം വ​ന്ന​തോ​ടെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. മൈ​ഗ്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ര​ത്തെ​ത​ന്നെ ഓ​ണ്‍​ലൈ​നാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam