കൊറോണ കാലത്തെ ‘രാഷ്ട്രീയം’

ഭൂചലനവും, പ്ലേഗും, മലമ്പനിയും തുടങ്ങി എന്തിനേറെ പറയുന്നു ദാ ഈ കൊറോണകാലത്തു പോലും അഭിപ്രായം മണ്ണാങ്കട്ട. അതു എതു രാഷ്ട്രീയത്തിന്റെ പേരില്‍ ആണെങ്കിലും അതിനപ്പുറം ഇല്ല. എന്നിരുന്നാലും കാഴ്ചപ്പാടുകള്‍ ഇല്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഒരു തലമുറ പേമാരിയും കൊറോണയും സൃഷ്ടിച്ചതിനെക്കാള്‍ വലിയ ദുരന്തമാണ് സമൂഹത്തിനു ദാനം ചെയ്യുക. കൊടിയുടെ നിറവും, മാനവും ആവശ്യകതയും ചര്‍ച്ച ചെയ്യാന്‍ മനക്കരുത്ത് വരുന്ന നാള്‍ മുതല്‍ അഭിപ്രായങ്ങള്‍ സൃഷ്ടിക്കാനും പ്രകടിപ്പിക്കാനും പുതുതലമുറയ്ക്ക് കഴിയണം. അവിടെയാണ് കലാലയ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടേണ്ടത്.

എഴുത്ത്: പ്രഭാ സുകുമാരന്‍ – ടീം കാമ്പസിന്‍

ലോകത്തിനു അറിവും അനുഭവവുംവെച്ച കാലം മുതല്‍ അഭിപ്രായവും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ആദ്യമൊക്കെ അതിനു കൊടിയുടെ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. പകരം മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരുന്നു. പിന്നീട് രാഷ്ട്രീയത്തിനും അതിന്റെ നിയമങ്ങള്‍ക്കും പുതിയ മാനം കൈവന്നു. പല നിറങ്ങളുള്ള കൊടികളും. അതില്‍ ജാതി-വര്‍ഗ-മത-വിശ്വാസങ്ങളെല്ലാം പിന്നീടു വിളക്കിച്ചേര്‍ത്തു. അവസരം കിട്ടിയവര്‍ തങ്ങളുടെ ചിന്തകള്‍ക്കു ചേര്‍ന്ന മാറ്റങ്ങള്‍ വരുത്തി. ചില മാറ്റങ്ങളുടെ പുറകെ ആളുകള്‍ കൂടി. ചിലതിനു പുറകെ നേതാക്കാളും. അങ്ങനെ അണികളും നേതാക്കളും വന്നു. അഭിപ്രായത്തിന്റെ പേരില്‍ പിളര്‍പ്പും കൂട്ടിച്ചേര്‍ക്കലുകളും തുടങ്ങി എന്തൊക്കെയാകാമോ അതെല്ലാം സംഭവിച്ചു, സംഭവിച്ചുകൊണ്ടിരുക്കുന്നു. അങ്ങനെ അഭിപ്രായം ഇരുമ്പുലയ്ക്കല്ല എന്നു പറഞ്ഞതു പോലെ രാഷ്ട്രീയവും അതിന്റെ പേരിലുള്ള ചിന്തകളും മാറികൊണ്ടേയിരിക്കുന്നു.

ഭിപ്രായങ്ങള്‍ക്ക് എന്നും എക്കാലവും അതിനു തോന്നുംപടി സഞ്ചരിക്കാനൊന്നും കഴിഞ്ഞിട്ടില്ല. ലോകം നേരിട്ട രണ്ടു മഹായുദ്ധങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ പൊരുത്തങ്ങളും പൊരുത്തക്കേടുകളും അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ പ്രകൃതിയും… ഭൂചലനവും, പ്ലേഗും, മലമ്പനിയും തുടങ്ങി എന്തിനേറെ പറയുന്നു ദാ ഈ കൊറോണകാലത്തു പോലും അഭിപ്രായം മണ്ണാങ്കട്ട. അതു എതു രാഷ്ട്രീയത്തിന്റെ പേരില്‍ ആണെങ്കിലും അതിനപ്പുറം ഇല്ല. എന്നിരുന്നാലും കാഴ്ചപ്പാടുകള്‍ ഇല്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഒരു തലമുറ പേമാരിയും കൊറോണയും സൃഷ്ടിച്ചതിനെക്കാള്‍ വലിയ ദുരന്തമാണ് സമൂഹത്തിനു ദാനം ചെയ്യുക. കൊടിയുടെ നിറവും, മാനവും ആവശ്യകതയും ചര്‍ച്ച ചെയ്യാന്‍ മനക്കരുത്ത് വരുന്ന നാള്‍ മുതല്‍ അഭിപ്രായങ്ങള്‍ സൃഷ്ടിക്കാനും പ്രകടിപ്പിക്കാനും പുതുതലമുറയ്ക്ക് കഴിയണം. അവിടെയാണ് കലാലയ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇനി അതിലേക്കു വരാം. അതാണ് ഇവിടത്തെ ചര്‍ച്ചാവിഷയവും.

കലാലയ രാഷ്ട്രീയത്തിന്റെ ആവശ്യകത

ഠിപ്പുമുടക്കും കൊടിപിടിക്കലും സമരം ചെയ്യലും മാത്രമല്ല കാമ്പസ് രാഷ്ട്രീയം. അതിനുമപ്പുറം അവിടെ നാളത്തെ ചിന്തകള്‍ രൂപപ്പെടണം. ആകുലതകള്‍ ചര്‍ച്ചചെയ്യപ്പെടണം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ പറയുകയാണെങ്കില്‍ കലാലയങ്ങള്‍ക്കകത്തു വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അതിനകത്തു വെച്ച് തന്നെ പരിഹാരം കാണാന്‍ കലാലയ രാഷ്ട്രീയം അനിവാര്യമാണ്, കലാലയ രാഷ്ട്രീയത്തിന്റെ ഒരു തുടക്ക കാരണവും ഇതുതന്നെയാണ്.


വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരും, അടിസ്ഥാന രാഷ്ട്രീയ ബോധമില്ലാത്ത വിദ്യാസമ്പന്നരെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ രണ്ടുകൂട്ടരും സമൂഹത്തിനു അത്രമേല്‍ ഗുണം ചെയ്യുമെന്ന് വിചാരിക്കുക വയ്യ. ജാതി, മത, ലിംഗ, വര്‍ഗ്ഗീയ വാദികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പ്രതികരണ ശേഷിയില്ലാത്ത തലമുറകളാണ് നമ്മുടെ കലാലയങ്ങളില്‍ ഉള്ളത് എങ്കില്‍ അധികാരികള്‍ ആ സമൂഹത്തെ ചൂഷണം ചെയ്യും എന്നതില്‍ തര്‍ക്കമില്ല. ഇത് തന്നെയാണ് ഭൂരിഭാഗം സ്വാശ്രയ കോളേജുകളും ക്യാമ്പസിനകത്തു രാഷ്ട്രീയം ഭയക്കുന്നതും, വിലക്കുന്നതും.


ലാലയ രാഷ്ട്രീയത്തിലൂടെ വളരുന്നത് യുവതലമുറയുടെ പ്രതികരണ ശേഷി തന്നെയാണ്. പ്രതികരണ ശേഷി നഷ്ടടപെട്ട യുവത്വം അരാജക വാദികളുടെ ചൂഷണത്തിനു അടിയറവ് പറയും. അവന്റെ ചിന്താശേഷിയും കാഴ്ചപ്പാടുകളും വ്യക്തികേന്ദ്രീകൃത താല്‍പര്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് സമൂഹത്തനാണ്.

ഭയക്കേണ്ടതായ കലാലയ രാഷ്ട്രീയം

താന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്തെന്നോ ഏതെല്ലാം വിഷയങ്ങളില്‍ ഊന്നിയാണ് നിലനില്‍ക്കുന്നതെന്നോ മനസിലാക്കാന്‍ ശ്രമിക്കാതെ അംഗബലവും, അധികാരബലവും, ട്രെന്‍ഡും, പബ്ലിസിറ്റിയും മുഖവിലക്കെടുത്തു പ്രവര്‍ത്തിക്കുന്ന യുവ സംഘടനകളെ നമ്മള്‍ ഭയക്കേണ്ടതായി തന്നെയിരുന്നു. കാര്യങ്ങള്‍ മനസിലാക്കി തുടങ്ങുന്നതിനു മുന്നേ ഇക്കൂട്ടരെ രാഷ്ട്രീയ അടിമത്തം ബാധിച്ചു കഴിഞ്ഞിരിക്കും. ഉദാഹരണമായി സ്വന്തം ചിന്തശേഷി ഏതെങ്കിലും ഒരു പാര്‍ട്ടി നേതൃത്വത്തിന് അടിയറ വെച്ച് ആ പാര്‍ട്ടിയുടെ നേതാവ് എന്താണോ പറയുന്നത് അത് സ്വന്തം അഭിപ്രായം ആക്കിമാറ്റുകയും എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളും മുന്നണികളും മുന്നോട്ട് വെയ്ക്കുന്ന എന്തിനെയും എതിര്‍ക്കുകയും താന്‍ അംഗമായിരിക്കുന്ന പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക, ചുരുക്കത്തില്‍ പറഞ്ഞാല്‍. പാര്‍ട്ടിക്ക് മാനസികമായി അടിമയായി മാറുന്നത്. ആ തരത്തിലുള്ള തീവ്രമായ രാഷ്ട്രീയം ആണ് നമ്മള്‍ ഭയപ്പെടേണ്ടത്. അന്ധമായ രാഷ്ട്രീയ അടിമത്വത്തെ തിരിച്ചറിഞ്ഞ് ആരോഗ്യപരമായ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യാനുള്ള സര്‍ഗ്ഗശേഷിയെയാണ് നാം കലാലയത്തില്‍നിന്നു കണ്ടെത്തേണ്ടത്.

എന്തായിരിക്കണം കലാലയ രാഷ്രീയം

രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കുക എന്നതല്ല. എന്തിനും ഏതിനും സ്വന്തവും സ്വതന്ത്രവുമായ ഒരു അഭിപ്രായം ഉണ്ടാവുക എന്നതാണ്. സമൂഹത്തിനുകൂടി നേട്ടമാകുന്ന കാഴ്ചപ്പാടുകള്‍ ഒന്നിച്ചുചേരുന്നിടത്താണ് അത്തരമൊരു അഭിപ്രായത്തിനു പ്രസക്തി ഉണ്ടാകു എന്ന തിരിച്ചറിവും രാഷ്ട്രീയത്തില്‍നിന്നു പഠിച്ചെടുക്കേണ്ടതുതന്നെ. അമിതമായ പാര്‍ട്ടി വിധേയത്വവും വ്യക്തികേന്ദ്രീകൃത അടിമത്വവും ഒരു രാജ്യത്തിനും ഗുണകരമാകില്ല എന്ന തിരിച്ചറിവാണ് നാം ഓരോരുത്തരും രാഷ്ട്രീയത്തില്‍നിന്നും സമൂഹനന്മയ്ക്കായി കണ്ടെത്തേണ്ടത്.

വിവേകവും പൗരബോധവും ഉള്ള രാ്ഷ്ത്ത്രിനാണ് അതിന്റെ അതിരുകള്‍ മനോഹരമാക്കാന്‍ കഴിയുക. അതിനാവശ്യം രാഷ്ട്രീയബോധമുള്ള ഒരു തലമുറയും. എല്ലാത്തിനുപരി കലാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പടച്ചുവിടുന്ന അക്കാദമിക് ഫാം മാത്രമാകരുത്. അത് നാളത്തെ സമൂഹത്തെ സൃഷ്ടിക്കുന്ന, അതിനു കാരണമാകുന്ന മഹത്തായ ഒരിടം ആകണം… അതാണ് ആവേണ്ടതതും…

എഴുത്ത്: പ്രഭാ സുകുമാരന്‍
ടീം കാമ്പസിന്‍

7 thoughts on “കൊറോണ കാലത്തെ ‘രാഷ്ട്രീയം’

 1. രാഷ്ട്രീയമായാലും മതമായാലും ഏതെങ്കിലും പാര്‍ട്ടിക്കോ മതത്തിനോ സ്വന്തം വ്യക്തിത്വം പണയം വെക്കുക എന്നതല്ല എന്ന് മനസ്സിലാക്കുന്നിടത്ത് തുടങ്ങുന്ന യഥാർത്ഥ സംഘടനാ ബോധം എന്തിനും ഏതിനും സ്വതന്ത്രവും സ്വന്തവുമായ ഒരു അഭിപ്രായം ഉണ്ടാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
  അതിൽ നിറത്തിന്റെയോ, തൊഴിലിന്റെയോ, ദേശത്തിന്റെയോ, ലിംഗത്തിന്റെയോ സ്വാധീനം കലരാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് ഒരു യഥാർത്ഥ മനുഷ്യ സ്നേഹിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം.

  സ്വന്തം ചിന്താശേഷി ഒരു വ്യക്തിക്കോ, വ്യക്ത്യധിഷ്ഠിതമായ സംഘടനയ്ക്കോ പണയം വെച്ച് അയാൾ പറയുന്നത് മാത്രം സ്വന്തം അഭിപ്രായം ആയി ഉയർത്തിക്കാട്ടുകയും താൻ മുന്നോട്ട് വച്ച അഭിപ്രായത്തിന് എതിര്‍പക്ഷത്തു നിലകൊള്ളുന്നവർ മുന്നോട്ട് വെയ്ക്കുന്ന ആശയം ലോകോപകാരപ്രദമാണെങ്കിൽ കൂടി എതിര്‍ക്കുകയും, താന്‍ പിൻപറ്റുന്ന ആശയത്തിനപ്പുറം മറ്റൊരു കാഴ്ചപ്പാടും ഇല്ലാ എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുക എന്നതു തന്നെയാണ് പുതുയുഗത്തിലെ അടിമത്തം, അതാണ് അന്ധതയും. അന്ധനാക്കി അടിമയാക്കി മാറ്റുന്ന തരത്തിലുള്ള തീവ്രമായ രാഷ്ട്രീയം ആണ് കലാലയ രാഷ്ടീയത്തിലൂടെ ഇല്ലാതാവേണ്ടത്.

 2. കാലം മാരുംതോറും കോലം മാറും എന്നു കേട്ടിട്ടില്ലേ……അതു തന്ന ഇവിടേം സംഭവിക്കുന്നെതും

 3. ക്യാമ്പസുകൾ സമൂഹത്തിന്റെ കാണാടി ആണ്…
  സമൂഹത്തിലെ നല്ലതും മോശവും ആയ ചർച്ച ചെയ്യുകയും സംവധിക്കുകയും ചെയുന്ന സ്ഥലം.
  അവിടെ ഇടംകൊൽ ഇടുന്നത് സാമൂഹ്യ ചിന്തകൾക് ചിത ഒരുക്കുന്നതിന് തുല്യമാണ്

 4. ”രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കുക എന്നതല്ല. എന്തിനും ഏതിനും സ്വന്തവും സ്വതന്ത്രവുമായ ഒരു അഭിപ്രായം ഉണ്ടാവുക എന്നതാണ്”.👏👏👏👏👏
  ഇതാണ് വേണ്ടതും ഇന്ന് പലർക്കും ഇല്ലാതെ പോകുന്നതും.. നല്ല എഴുത്ത്.. തുടരുക..

Leave a Reply

Your email address will not be published. Required fields are marked *

English Malayalam