കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപക നിയമനം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കണ്ണൂർ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) അധ്യാപകരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.


കമ്പ്യൂട്ടര്‍ സയന്‍സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്). ഇലക്‌ട്രോണിക്‌സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം ടെക്). മാത്തമാറ്റിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണ. ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) – 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്‌സ് (ഡിപ്ലോമ/ബി എസ് സി ഇലക്‌ട്രോണിക്‌സ്) എന്നിവയാണ് ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത.


യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് മുമ്പ് [email protected] എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 0460 2206050, 8547005048.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam