കോവിഡ് 19 വൈറസ്; മരണം വരുന്ന വഴി

കുറച്ചു കാലമായി കൊറോണ വൈറസ് ഉറക്കം കെടുത്തുന്നു. അസുഖം പിടിപെട്ടു മരിച്ചവരുടെയും ബാധിച്ചവരുടെയും കണക്കുകള്‍ ദിനം പ്രതിയാണ് വര്‍ധിക്കുന്നത്. ഒരുപക്ഷെ നല്ലൊരു വാക്സിനേഷന്‍ വരുന്നത് വരെ ഇത് തുടര്‍ന്നേക്കാം. സര്‍ക്കാര്‍, ബന്ധപ്പെട്ട മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനം മൂലം വൈറസില്‍നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്നും അത് ഉണ്ടാക്കുന്ന രോഗമായ COVID-19 നെക്കുറിച്ചും നമ്മള്‍ക്ക് അത്യാവശ്യം അവബോധം ഉണ്ടാക്കി എടുക്കാനായിട്ടുണ്ട്. വൈറസ് ബാധിച്ച മിക്ക ആളുകളുടെയും ശ്വാസകോശത്തില്‍ ഉണ്ടാകുന്ന ആക്രമണം വളരെ ആഴത്തിലുള്ളതാണ്. അത് എങ്ങനെയെന്നത് നോക്കാം.

വൈറസ് ആക്രമണം ഇങ്ങനെ

പ്രോട്ടീന്റെയും കൊഴുപ്പിന്റെയും ഒരു പാളിയില്‍ പൊതിഞ്ഞ ജനിതക വസ്തുക്കളാണ് വൈറസുകള്‍. അവ ഒരു ജീവനുള്ള വസ്തുവിനുള്ളില്‍ സജീവമാണ്, എന്നാല്‍ പുറത്ത് ശക്തിയില്ലാത്തവരാണ്, പക്ഷേ മറ്റൊരു താവളം കിട്ടിയാല്‍ അവര്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. അപ്പോള്‍ ജീവനുള്ള ഒരു സെല്ലിന് പുറത്ത്, വൈറസ് അടിസ്ഥാനപരമായി മറ്റൊരു സെല്ലിലേക്ക് കടന്നു കയറാന്‍ തക്കം കാത്തിരിക്കുന്ന, വംശ വര്‍ധന നടത്തുവാന്‍ സ്വയം ശ്രമിച്ചുകൊണ്ടേയിരിക്കുന്ന, വളരെ വളരെ ചെറിയ ഒരു വസ്തുവാണ്. കൊറോണ വൈറസ് മനുഷ്യനെ നല്ലൊരു ഹോസ്റ്റ് ആക്കിയിയെന്നു നമ്മള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരു വ്യക്തിഗത വൈറസിനെ വിളിക്കുക വിരിയോണ്‍ (virion) എന്നാണ്. ആ കണിക നമ്മുടെ നഗ്‌നനേത്രങ്ങള്‍ക്ക് അദൃശ്യമാണ്. മനുഷ്യന്റെ ഒരു മുടിയുടെ കുറുകെ അടുക്കി വെച്ചാല്‍ ഏകദേശം 1,000 കൊറോണ വൈറസ് കണങ്ങള്‍ എങ്കിലും വേണ്ടിവരും അത് പൂര്‍ത്തിയാകാന്‍, അത്രയും ചെറിയതാണവ.

ഒരു വ്യക്തിഗത വൈറസിനെ വിളിക്കുക വിരിയോണ്‍ (virion) എന്നാണ്. ആ കണിക നമ്മുടെ നഗ്‌നനേത്രങ്ങള്‍ക്ക് അദൃശ്യമാണ്. മനുഷ്യന്റെ ഒരു മുടിയുടെ കുറുകെ അടുക്കി വെച്ചാല്‍ ഏകദേശം 1,000 കൊറോണ വൈറസ് കണങ്ങള്‍ എങ്കിലും വേണ്ടിവരും അത് പൂര്‍ത്തിയാകാന്‍, അത്രയും ചെറിയതാണവ. നമ്മള്‍ തുമ്മുമ്പോളൊ ചീറ്റുമ്പോളോ വായുവിലൂടെയോ, കണ്ണുകള്‍, മൂക്ക്, വായ എന്നിവയിലൂടെ വൈറസ് നമ്മുടെ ശരീരത്തിനുള്ളില്‍ കയറി പറ്റുന്നു. ശരീരത്തിനകത്ത്, കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ മൂക്കിന്റെ പുറകിലുള്ള കോശങ്ങളെ ആക്രമിക്കുകയും, പതുക്കെ അവ താഴേക്ക് വ്യാപിക്കുകയും, അവസാനം നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

ശ്വാസകോശ വ്യവസ്ഥയെ മോശമാക്കുന്നു

അവിടെ നമ്മുടെ ശ്വാസകോശവ്യവസ്ഥയെ കോവിഡ് 19 വൈറസ് മുഴുവനായി ബാധിക്കും. പ്രധാനമായും അവ ശ്വാസകോശത്തിലെ ദശലക്ഷക്കണക്കിന് ചെറിയ കോശങ്ങളായ അല്‍വിയോലി (alveoli)കളെയാണ് ആദ്യം ബാധിക്കുക. ശ്വാസകോശത്തിന്റെ ഉപരിതല വിസ്തൃതിയുടെ 99% അല്‍വിയോലി ആണ്. രക്തത്തിലേക്ക് ഓക്‌സിജന്‍ കൊണ്ടുവന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിലൂടെ ആല്‍വിയോളിയാണ് അക്ഷരാര്‍ത്ഥത്തില്‍ ആളുകളെ ജീവനോടെ നിലനിര്‍ത്തുന്നത്. എന്നാല്‍ കൊറോണ വൈറസ് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. വൈറസുകള്‍ അല്‍വിയോളിയില്‍ പ്രവേശിക്കുമ്പോള്‍, അവ കൂടുതല്‍ പെറ്റുപെരുകി ശ്വാസകോശത്തിന് കൂടുതല്‍ കൂടുതല്‍ പരിക്കേല്‍ക്കുകയും ചെയ്യുന്നു.

അല്‍വിയോളിക്കുള്ളില്‍ മാക്രോഫേജുകള്‍ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളുണ്ട്, ഇത് വൈറസിനെ ആക്രമിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കും. നമ്മുടെ ശരീരത്തിന് കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍, അത് ന്യൂട്രോഫില്‍സ് എന്നറിയപ്പെടുന്ന കൂടുതല്‍ രോഗപ്രതിരോധ കോശങ്ങളെ സഹായത്തിനു വിളിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടൂന്നതു മിക്കപോലും നമ്മളില്‍ ഗുണത്തേക്കാള്‍ കൂടുതല്‍ നാശമുണ്ടാക്കുകയാണ് ചെയ്യുക. ഈ രോഗപ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണത്തെ സൈറ്റോകൈന്‍ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നു. ഈ ദ്വിമുഖ ആക്രമണം മൂലം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തില്‍ കൂടുതല്‍ പരിക്ക് ഉണ്ടാക്കുന്നത് കാരണം കൊറോണ വൈറസ് കൂടുതല്‍ മാരകമാക്കുന്നു.

സാദാ വൈറസുകള്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗത്തെ അക്രമിക്കുമ്പോള്‍, കോവിഡ് 19 വൈറസുകള്‍ ശ്വാസകോശത്തില്‍ പരിപൂര്‍ണമായ ആക്രമണം ആണ് അഴിച്ചു വിടുന്നത്. ഈ ശ്വാസകോശത്തിന്റെ അവസ്ഥക്ക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (ARDS) എന്ന് പറയുന്നു.

മരണകാരണം ഇങ്ങനെ

ഏറ്റവും മോശം അവസ്ഥയില്‍, അല്‍വിയോളിയുടെ മതിലുകള്‍ തകര്‍ന്ന് രക്തക്കുഴലുകളില്‍നിന്ന് ദ്രാവകം അല്‍വിയോളിയിലേക്ക് ഒഴുകുന്നു. ദ്രാവകം നിറയുന്നതോടെ ശ്വാസകോശം വഴിയുള്ള വാതക കൈമാറ്റം തടയുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍, നമുക്ക് ആവശ്യത്തിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാനോ ആവശ്യത്തിന് ഓക്‌സിജന്‍ ആഗിരണം ചെയ്യാനോ കഴിയില്ല. ഇത് നമുക്ക് ശ്വസിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

സാദാ വൈറസുകള്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗത്തെ അക്രമിക്കുമ്പോള്‍, കോവിഡ് 19 വൈറസുകള്‍ ശ്വാസകോശത്തില്‍ പരിപൂര്‍ണമായ ആക്രമണം ആണ് അഴിച്ചു വിടുന്നത്. ഈ ശ്വാസകോശത്തിന്റെ അവസ്ഥക്ക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (ARDS) എന്ന് പറയുന്നു. മുന്‍പ് ലോകത്തു പടര്‍ന്നു പിടിച്ച SARS ഇത്തരത്തിലുള്ള ഒരു പകര്‍ച്ചവ്യാധി ആയിരുന്നു. ഇത് ശ്വാസകോശത്തിന്റെ ഇരുവശത്തും ധാരാളം ആല്‍വിയോളില്‍ ദ്രാവകം നിറയ്ക്കുന്ന, ചിലപ്പോള്‍ കൂടിയ ന്യൂമോണിയിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. COVID-19 ഉള്ള മിക്ക ആളുകളും മരിക്കുന്നത് ARDS കൊണ്ടാണ്.

എഴുത്ത്: ഡോക്ടര്‍ പി. നിഖില്‍ ചന്ദ്ര, അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് കെമിസ്ട്രി, എസ്.എന്‍. കോളേജ് കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam