ഗസ്റ്റ് അധ്യാപക നിയമനം

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ കമ്പ്യൂട്ടർ സയൻസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലാണ് നിയമനം. എം.എസ്‌സി.കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണം.

കരാർ അധ്യാപക നിയമനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും  സഹിതം ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിങ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695 033ന് മുൻപാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 0471-2307733, 8547005050.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി (ToT) എംപ്ലോയബിലിറ്റി സ്‌കിൽ കോഴ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി 18 രാവിലെ 10.30 ന് ഇന്റർവ്യൂവിന് സ്ഥാപനത്തിൽ എത്തണം.

സൈക്കോളജി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 19ന്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 19ന് പകൽ 10.30നു നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ടി ബി  മുന്‍ഗണന വിഭാഗത്തില്‍   ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ത്രിവത്സര ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ അനിമേഷന്‍/ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ തൊഴിലവസരങ്ങള്‍ അറിയാന്‍ ഫെയ്‌സ്ബുക്ക് പേജ് ഇവിടെ ലൈക്ക് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam