ഗുഡ് ഫ്രൈഡേ എങ്ങനെ ദു:ഖ വെള്ളിയായി
ഈ കാലം നമുക്കും ഒരു അവസരം തന്നിരിക്കുന്നു. എനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഒന്ന് ഒറ്റപ്പെടാനുള്ള അവസരം. അതിന്റെ ആനന്ദം ഒന്ന് വേറെ തന്നെയാണ്. ഈ ദിവസം ഒരവസരമാകട്ടെ…
എഴുത്ത്: സജിന്‍ കുന്നത്തുംപാറ
ദുഃഖവെള്ളി, ഇംഗ്ലീഷില്‍ Good Friday എന്നാണ് ഈ ദിവസം അറിയപ്പെടുക, നല്ലവെള്ളി. എവിടേയോ ചില ചേരായ്കകള്‍ പോലെ. നല്ലവെള്ളി എങ്ങനെ ദുഃഖവെള്ളിയായി? ചില ചേരായ്കകളെ ചേര്‍ത്തു വയ്ക്കുന്ന ഒരു ദിവസം. മാനുഷികചിന്തയിലെ ദുഃഖം മാനവികതക്കുള്ള രക്ഷയുടെ ഒരുക്കമായതിനാലാവാം ഇവിടെ നല്ലതും ദുഃഖവും ഇടകലരുന്നത്. കുരിശേറിയ ക്രിസ്തുവിനെ, അവന്റെ പീഡ സഹന മരണത്തെയാണ് നാം ഇന്ന് ഓര്‍മ്മിക്കുന്നത്.
മരണം മനുഷ്യന് ഒരു അനിവാര്യതയാണ്. എന്നാല്‍ അത് മരണത്തിലവസാനിക്കാതെ ഉയിര്‍പ്പിലേക്ക് വിരല്‍ ചൂണ്ടുന്നതിനാലാണ് അവന്റെ മരണം അത്രമേല്‍ വിലയുള്ളതാകുന്നത്. ഒപ്പം അവന്റെ മരണത്തിനു തന്റെതായ കാരണങ്ങള്‍ ഒന്നുമില്ലായിരുന്നു. അവന്റെ കാരണങ്ങള്‍ നമ്മള് ഒക്കെയായിരുന്നു…. ഒന്നോര്‍ക്കണം, കുരിശിന്റെ ഒരു പുറം ക്രിസ്തുവിന്റെതാണെങ്കില് എന്റെ സഹനങ്ങളുടെ അര്‍ഥം ആ കുരിശിന്റെ മറുപുറത്തില്‍ കാണാന്‍ പറ്റണം. ഈ കാലം നമുക്കും ഒരു അവസരം തന്നിരിക്കുന്നു. എനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഒന്ന് ഒറ്റപ്പെടാനുള്ള അവസരം. അതിന്റെ ആനന്ദം ഒന്ന് വേറെ തന്നെയാണ്. ഈ ദിവസം ഒരവസരമാകട്ടെ…
എഴുത്ത്: സജിന്‍ കുന്നത്തുംപാറ