ജിപ്മര്‍ 2020
പരീക്ഷകള്‍ക്ക്
തിയതിയായി
പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 2020ലെ പ്രവേശനത്തിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ബി.എസ്.സി. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 21നാണ്. ബി.എസ്.സി. നഴ്സിങ് പ്രോഗ്രാം കൂടാതെ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, അനസ്തേഷ്യാ ടെക്നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ബ്ലഡ് ബാങ്കിങ് ടെക്നോളജി, റേഡിയോ ഡയഗണോസിസ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെയ്നോളജി, ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് എന്നീ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്.സി. പ്രോഗ്രാമുകളാണ് ഉള്ളത്.
ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ രജിസ്ട്രേഷന് അപേക്ഷ നല്‍കാം*. ആദ്യ കൗണ്‍സലിങ് ജൂലായ് എട്ടിനും അന്തിമ കാണ്‍സലിങ് ഓഗസ്റ്റ് 12നും ആയിരിക്കും. എം.ഡി.എം.എസ്, പി.ഡി.എഫ്, എം.ഡി.എസ് എന്നീ കോഴ്സുകളുടെ പരീക്ഷകള്‍ മേയ് 17ന് നടക്കും. മാര്‍ച്ച് നാലു മുതല്‍ ഏപ്രില്‍ ഒമ്പതുവരെ രജിസ്ട്രേഷന് അപേക്ഷ നല്‍കാം.
എം.എസ്.സി, എം.പി.എച്ച്. പിഎച്ച്.ഡി, പി.ബി.സി. കോഴ്സുകളിലെ പരീക്ഷ ജൂണ്‍ 21ന് ആയിരിക്കും. അപേക്ഷ ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ നല്‍കാം. എം.ഡി.എം.എസ്, ഡി.എം. എം.സി.എച്ച് എന്നീ കോഴ്സുകളിലേക്ക് 2021 ജനുവരി സെഷന് ഡിസംബര്‍ ആറിനാണ് പരീക്ഷ.
അപേക്ഷ സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെ നല്‍കാം. എം.ബി.ബി.എസ്. പ്രവേശനത്തിന് ജിപ്മര്‍ പ്രവേശനപരീക്ഷ നടത്തുന്നില്ല. ഈ വര്‍ഷത്തെ പ്രവേശനം നീറ്റ് യു.ജി 2020 അടിസ്ഥാനമാക്കിയായിരിക്കും. വിശദാംശങ്ങള്‍ക്ക് www.jipmer.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.