ട്രോൾ മത്സരം

അത്യാവശ്യം ട്രോൾ ഒക്കെ പറയാനും, ഉണ്ടാക്കാനും നിങ്ങൾക്കറിയാമോ?… പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യസംബന്ധമായ ട്രോളുകൾ നിങ്ങൾക്കുണ്ടാക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം ! ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) & ദേശീയ ആരോഗ്യവും ദൗത്യം, എറണാകുളവും ചേർന്ന് സംഘടിപ്പിക്കുന്ന ട്രോൾ കോമ്പറ്റീഷനിൽ നിങ്ങൾക്കും പങ്കെടുക്കാം.

താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ ട്രോൾ ഉണ്ടാക്കാവുന്നതാണ്.

  • 2021 ഏപ്രിൽ 7മുതൽ 30 വരെയാണ് തയ്യാറാക്കുന്ന ട്രോളുകൾ പോസ്റ്റ് ചെയ്യുന്നതിനുള്ള സമയം.
  • നിശ്ചിത സമയത്തിനുള്ളിൽ തന്നെ ട്രോളുകൾ പോസ്റ്റ് ചെയ്യേണ്ടതാണ്.
  • മത്സരത്തിൻ്റെ വിജയികളെ മെയ് 16 ന് പ്രഖ്യാപിക്കുന്നതാണ്.

ട്രോൾ നിർദ്ദേശങ്ങൾ:

1.താഴെ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളിൽ ട്രോൾ ഉണ്ടാക്കാവുന്നതാണ്.

👉കോവിഡ് 19 പ്രതിരോധം,
👉കോവിഡ് വാക്‌സിനേഷൻ 👉പകർച്ചവ്യാധി പ്രതിരോധം, 👉ജീവിതശൈലി രോഗനിയന്ത്രണവും പ്രതിരോധവും
👉നല്ല ആരോഗ്യശീലങ്ങൾ

  1. ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് ഹെൽത്ത് എറണാകുളം (District Medical office Health, Ernakulam http://www.facebook.com/MassmediaDMOHErnakulam ) എന്ന ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക. നിങ്ങൾ തയ്യാറാക്കിയ ട്രോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മുകളിൽ പറഞ്ഞ പേജിൽ മെൻഷൻ/ടാഗ് ചെയ്യുക, #DMOHErnakulam

trollforhealth – എന്ന ഹാഷ്ടാഗ് നിർബന്ധമായും ഇട്ടിരിക്കണം

  1. പൊതുജനങ്ങൾക്കുള്ള ബോധവത്കരണാർത്ഥം സംഘടിപ്പിക്കുന്ന ട്രോൾ കോമ്പറ്റീഷനിൽ വിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ട്രോളുകൾ നിരാകരിക്കുന്നതാണ്.
  2. തിരഞ്ഞെടുക്കുന്ന ട്രോളുകളിൽ ഏറ്റവും മികച്ച മൂന്നു എണ്ണത്തിന് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ അവ പ്രസ്തുത ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതുമാണ്

Leave a Reply

Your email address will not be published. Required fields are marked *