ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്: എം​​ടെ​​ക് പഠിക്കാം

അപേക്ഷിക്കേണ്ട അവസാന തിയതി (ഓണ്‍ലൈന്‍): മെയ് 22
ആപ്ലിക്കേഷന്‍ പ്രിന്റ്ഔട്ട് ലഭിക്കേണ്ട തിയതി: മെയ് 29

പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ​​ത്തി​​നും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നും ഊ​​ന്ന​​ൽ ന​​ൽ​​കു​​ന്ന ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് അ​​ഡ്വാ​​ൻ​​സ്ഡ് ടെ​​ക്നോ​​ള​​ജി (ഡി​​ഐ​​എ​​ടി) രാ​​ജ്യ​​ത്ത് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഏ​​ക സ്ഥാ​​പ​​ന​​മാ​​ണ്. കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ പൂ​​ന​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നു ക​​ൽ​​പ്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ​​ദ​​വി​​യു​​ണ്ട്. സ​​ർ​​വീ​​സി​​ലു​​ള്ള​​തും വി​​ര​​മി​​ച്ച​​തു​​മാ​​യ ഉ​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ഇ​​ട​​പ​​ഴ​​കാ​​നും ആ​​ശ​​യ​​ങ്ങ​​ൾ പ​​ങ്കു വ​​യ്ക്കാ​​നും ല​​ഭി​​ക്കു​​ന്ന അ​​വ​​സ​​ര​​മാ​​ണ് ഡി​​ഐ​​എ​​ടി​​യെ വേ​​റി​​ട്ട സ്ഥാ​​പ​​ന​​മാ​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ പ്ര​​തി​​രോ​​ധ ഗ​​വേ​​ഷ​​ണ വി​​ക​​സ​​ന സ്ഥാ​​പ​​നം, ഐ​​എ​​സ്ആ​​ർ​​ഒ തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണ​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മു​​ത​​ൽ​​ക്കൂ​​ട്ടാ​​കും.

എം​​ടെ​​ക് പ്രോ​​ഗ്രാ​​മു​​ക​​ളും വിശദ വിവരങ്ങളും

 • എ​​യ്റോ​​സ്പേ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്: ഗൈ​​ഡ​​ഡ് മി​​സൈ​​ൽ​​സ്, എ​​യ​​ർ അ​​മ​​മെ​​ന്‍റ്സ്, യു​​എ​​വി.
 • മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്: മ​​റൈ​​ൻ, അ​​മ​​മെ​​ന്‍റ് ആ​​ൻ​​ഡ് കോം​​ബാ​​റ്റ് വെ​​ഹി​​ക്കി​​ൾ​​സ്, റോ​​ബോ​​ട്ടി​​ക്സ്, മെ​​ക്കാ​​നി​​ക്ക​​ൽ സി​​സ്റ്റം ഡി​​സൈ​​ൻ.
 • കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് : സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി, സോ​​ഫ്റ്റ‌‌​​വെ​​യ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ലി​​ജ​​ന്‍റ് സി​​സ്റ്റം.
 • ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ​​കമ്യൂണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്: സി​​ഗ്ന​​ൽ പ്രോ​​സ​​സിം​​ഗ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, റ​​ഡാ​​ർ ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ഡി​​ഫ​​ൻ​​സ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് സി​​സ്റ്റം​​സ്, നാ​​വി​​ഗേ​​ഷ​​ൻ സി​​സ്റ്റം​​സ്, വ​​യ​​ർ​​ലെ​​സ് നെ​​റ്റ്‌​​വ​​ർ​​ക്ക് ആ​​ൻ​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ്.
 • മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി: മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി, കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, എ​​ന​​ർ​​ജെ​​റ്റി​​ക് മെ​​റ്റീ​​രി​​യ​​ൽ​​സ് ആ​​ൻ​​ഡ് പോ​​ളി​​മേ​​ഴ്സ്. മോ​​ഡ​​ലിം​​ഗ് ആ​​ൻ​​ഡ് സി​​മു​​ലേ​​ഷ​​ൻ.
 • സെ​​ൻ​​സ​​ർ ടെ​​ക്നോ​​ള​​ജി: സെ​​ൻ​​സ​​ർ ടെ​​ക്നോ​​ള​​ജി, ലേ​​സ​​ർ ആ​​ൻ​​ഡ് ഇ​​ല​​ക്ട്രോ ഓ​​പ്റ്റി​​ക്സ്.

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തു​​ന്ന മ​​റ്റു കോ​​ഴ്സു​​ക​​ൾ

 • ടെ​​ക്നോ​​ള​​ജി മാ​​നേ​​ജ്മെ​​ന്‍റ്:
 • ലേ​​സ​​ർ ആ​​ൻ​​ഡ് ഇ​​ല​​ക്ട്രോ ഒ​​പ്റ്റി​​ക്സ്.
 • ഒ​​പ്റ്റോ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സി​​സ്റ്റം:
 • ഒ​​പ്റ്റി​​ക്ക​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ഫോ​​ട്ടോ​​ണി​​ക്സ്.
 • മോ​​ഡ​​ലിം​​ഗ് ആ​​ൻ​​ഡ് സി​​മു​​ലേ​​ഷ​​ൻ,
 • സെ​​ൻ​​സ​​ർ ടെ​​ക്നോ​​ള​​ജി,
 • ലേ​​സ​​ർ ആ​​ൻ​​ഡ് ഇ​​ല​​ക്‌​​ട്രോ​​ഓ​​പ്റ്റി​​ക്സ്,
 • ഒ​​പ്റ്റോ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സി​​സ്റ്റം​​സ്.
 • മെ​​റ്റീ​​രി​​യ​​ൽ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്,
 • കോ​​റോ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി,
 • ഡാ​​റ്റാ സ​​യ​​ൻ​​സ്

ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടും യു​​കെ​​യി​​ലെ ക്രാ​​ണ്‍​ഫീ​​ൽ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഡ​​ബി​​ൾ ഡി​​ഗ്രി പ്രോ​​ഗ്രാ​​മും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത​​നു​​സ​​രി​​ച്ച് എം​​ടെ​​ക് ബി​​രു​​ദം ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നും എം​​എ​​സ്‌​​സി ക്രാ​​ണ്‍​ഫീ​​ൽ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്നും ല​​ഭി​​ക്കും. ര​​ണ്ടു വ​​ർ​​ഷ​​മാ​​ണ് കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി. ഇ​​തി​​ൽ ര​​ണ്ടു സെ​​മ​​സ്റ്റ​​ർ ഇ​​ന്ത്യ​​യി​​ലും ര​​ണ്ടു സെ​​മ​​സ്റ്റ​​ർ യു​​കെ​​യി​​ലു​​മാ​​യി​​രി​​ക്കും പ​​ഠ​​നം.

വ്യാ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ സ്പോ​​ൺ​​സ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​യി എം​​എ​​സ്‌​​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി, പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഫ​​യ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, എം​​എ​​സ് പ്രോ​​ഗ്രാ​​മു​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്.


ബി​​ടെ​​ക് അ​​ല്ലെ​​ങ്കി​​ൽ ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ എം​​എ​​സ്‌​​സി യാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത. കൂ​​ടാ​​തെ ഗേ​​റ്റ് സ്കോ​​റും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ്രാ​​യം 2020 ജൂ​​ലൈ ഒ​​ന്നി​​ന് 26 വ​​യ​​സ് ക​​വി​​യ​​രു​​ത്. ഓ​​ണ്‍​ലൈ​​നാ​​യി വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ. അ​​പേ​​ക്ഷാ ഫീ​​സ് 500 രൂ​​പ. പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 250 രൂ​​പ.

ഓ​​ൺ​​ലൈ​​നാ​​യി മെയ് 22നകം ​​അപേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് സ്പീ​​ഡ് പോ​​സ്റ്റാ​​യി മെയ് 29 നകം ല​​ഭി​​ക്ക​​ണം. അപേക്ഷിക്കേണ്ട തിയതിയില്‍ ഒരു തവണ മാറ്റം വരുത്തിയിരുന്നു. വിശദ വിവരങ്ങള്‍ക്ക്‌: http://www.diat.ac.in ഫോ​​ണ്‍: +91 20 24304025. വി​​ലാ​​സം: ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ അ​​ക്കാ​​ഡ​​മി​​ക്, ഡി​​ഐ​​എ​​ടി, ഗി​​രി​​ന​​ഗ​​ർ, പൂ​​ന411025.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam