‘നെറ്റ്’ കൈപ്പിടിയിലൊതുക്കാം; ആദ്യ പരിശ്രമത്തില്‍

ഇന്ത്യയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആകാനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന പരീക്ഷയാണ് യുജിസി നെറ്റ് എക്‌സാമിനേഷന്‍. വര്‍ഷത്തില്‍ രണ്ട് തവണയായി സംഘടിപ്പിക്കുന്ന ഈ മത്സര പരീക്ഷയില്‍ വിജയിക്കാന്‍ ചിട്ടയായ പരിശീലമാണ് പ്രധാനം. എഴുതുന്നതില്‍ ആറു ശതമാനം പേര്‍ മാത്രം കടന്നുകൂടുന്ന നെറ്റ് പരീക്ഷ ഒരാള്‍ക്കും ബാലികേറാമലയല്ല. വ്യക്തവും സമഗ്രയുമായ ഒരു പഠനരീതി കൃത്യനിഷ്ഠയോടെ പിന്തുടരുക എന്നതാണ് പ്രധാനം…വായിക്കാം ‘Tips to Crack UGC NET in Your First Attempt”

തയ്യാറാക്കിയത് ദീപക് മോഹന്‍, ഡയറക്ടര്‍, എഡ്യൂലൈറ്റ് നോളജ് ഹബ്ബ്, കാക്കനാട്

അടുത്ത യുജിസി നെറ്റ് എക്‌സാമിനേഷന്‍ ജൂണ്‍ 15 ആം തീയതി നടക്കാനിരിക്കെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട ഒന്നിലധികം കാര്യങ്ങളുണ്ട്. മുന്‍പു നടന്ന പരീക്ഷകളെ വിലയിരുത്തിക്കൊണ്ട് സ്ഥിരമായി ചോദിക്കുന്ന ചില സംശയങ്ങള്‍ താഴെ ചേര്‍ക്കുന്നു

  • 2019 ന് ശേഷം ഒരുപാട് മാറ്റം സിലബസില്‍ ഉണ്ടല്ലോ, ഇപ്പോഴും പഴയ ചോദ്യപേപ്പറുകള്‍ നോക്കുന്നതില്‍ എന്തെങ്കിലും പ്രാധാന്യം ഉണ്ടോ?

ഴയ സിലബസ് പുതിയതുമായി ചേര്‍ത്തു പരിശോധിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് ഏതാണ്ട് 5 ശതമാനത്തോളം മാത്രം പാഠഭാഗങ്ങള്‍ ആണ് പുതിയ സിലബസില്‍ നീക്കം ചെയ്തിട്ടുള്ളത്. അതേസമയം ഏകദേശം 25 ശതമാനത്തോളം പാഠഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയതായും കാണാം. ഇതില്‍ മനസ്സിലാക്കാവുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന്, 20 ശതമാനത്തോളം പുതിയ പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, രണ്ട്, ഇപ്പോഴും മുന്‍പേ പോലെതന്നെ പഴയ ചോദ്യപേപ്പറുകള്‍ക്ക് വ്യക്തമായ പ്രാധാന്യമുണ്ട്.

  • പഴയ ചോദ്യപേപ്പറുകള്‍ പഠിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

വിടെയാണ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത്. ചോദ്യങ്ങളുടെ ഉത്തരം പഠിക്കാതെ അതില്‍ അടങ്ങിയിരിക്കുന്ന ആശയം വ്യക്തമായി മനസ്സിലാക്കുന്നതില്‍ ആണ് വ്യക്തമായി മനസ്സിലാക്കുന്നതിന് ആണോ പ്രാധാന്യം കൊടുക്കേണ്ടത്. ഒരു കാരണവശാലും ഒരേ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കരുത്. പകരം അതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം ആയിരിക്കണം പ്രതീക്ഷിക്കേണ്ടത്. ഉദാഹരണമായി ഒരുതവണ മാനേജ്‌മെന്റ് പ്രക്രിയയെ പറ്റി ചോദ്യം ഉണ്ടെങ്കില്‍ അടുത്ത തവണ ഈ ഈ പ്രക്രിയയില്‍ ഏതെങ്കിലും ഒരു ഘടകത്തെ പറ്റിയുള്ള ചോദ്യം ആവര്‍ത്തിക്കാം. അതുകൊണ്ടുതന്നെ സമഗ്രമായ രീതിയില്‍ വേണം പഠനം നടത്താന്‍.

  • ഏതു പുസ്തകങ്ങളാണ് ഏറ്റവും ഉപകാരപെപ്പെടുന്നത്?

യാതൊരു കാരണവശാലും ഒരു പുസ്തകത്തെ മാത്രം ആശ്രയിക്കാതെ ഇരിക്കുകയാണ് ഏറ്റവും നല്ലത്. വിപണിയില്‍ ലഭ്യമായ ഗൈഡുകള്‍ തെറ്റായ വഴികാട്ടികളാണ്. പഠനത്തിനായി പിന്തുടരേണ്ടത് സിലബസാണ്. അതിനായി സിലബസിലെ ഒരു പ്രിന്റ് ഔട്ട് എടുത്തതിനുശേഷം ഓരോ ടോപ്പിക്കിനും വേണ്ടി ഗൂഗ്ലിന്റെയോ മറ്റു സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളുടെയോ സഹായം തേടാം. ശ്രദ്ധിക്കേണ്ടത് ടോപിക്കാണ് പുസ്തകമല്ല. പരീക്ഷ എഴുതുന്നതില്‍ 6% പേര്‍ മാത്രം വിജയിക്കുന്ന ഈ പരീക്ഷ ഒരിക്കലും ഒരു ബാലികേറാമലയല്ല. വ്യക്തവും സമഗ്രയുമായ ഒരു പഠനരീതി കൃത്യനിഷ്ഠയോടെ പിന്തുടര്‍ന്നാല്‍ വിജയം നേടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

  • യുജിസി നെറ്റ് പ്രായപരിധി എന്താണ്?

യുജിസി നെറ്റ് പരീക്ഷ എഴുതുന്നത് വഴി അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയോടൊപ്പം തന്നെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അര്‍ഹത നേടാം. പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കുന്നവര്‍ക്കാണ് ഇതിനുള്ള അര്‍ഹത. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് പ്രായപരിധി ഇല്ല. അതെ സമയം 29 വയസ്സാണ് റിസര്‍ച്ച് ഫെലോഷിപ്പിന് ഉള്ള പ്രായപരിധി.

  • ഏതു രീതിയിലുള്ള ഒരുക്കമാണ് ഈ പരീക്ഷയ്ക്കായി നടത്തേണ്ടത്?

ഴയതില്‍നിന്നും വ്യത്യസ്തമായി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റ പരീക്ഷ എന്ന രീതിയില്‍ ആണ് ഇപ്പോള്‍ യുജിസി നെറ്റ് എക്‌സാമിനേഷന്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ രണ്ട് ചോദ്യപേപ്പറുകള്‍ ഉള്‍പെടും. ഒന്നാമത്തെ പൊതുവായ പേപ്പറില്‍ (Paper1) നിന്നും 50 ചോദ്യങ്ങളും (100 marks) രണ്ടാമത് സബ്‌ജെക്ട് പേപ്പറില്‍(പേപ്പര്‍ 2) നിന്നും 100 ചോദ്യങ്ങളും (200 marks). ഇപ്പോഴത്തെ രീതി വച്ചുകൊണ്ട് 55%-58% വരെ നേടാന്‍ സാധിച്ചാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആകാനുള്ള യോഗ്യത നേടാം (ജനറല്‍). 62%-65% വരെ ആയിരിക്കും JRF യോഗ്യത.

തയ്യാറാക്കിയത് ദീപക് മോഹന്‍, ഡയറക്ടര്‍, എഡ്യൂലൈറ്റ് നോളജ് ഹബ്ബ്, കാക്കനാട്

Leave a Reply

Your email address will not be published. Required fields are marked *

English Malayalam