നെയ്വേലി ലിഗ്നൈറ്റിൽ അവസരം
തമിഴ്നാട്ടിലെ കടലൂരിൽ പ്രവർത്തിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 274 ഒഴിവ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 259 അവസരം. ഓണ്‍ലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി- 259
മെക്കാനിക്കൽ- 125, ഇലക്ട്രിക്കൽ (ഇഇഇ)- 65, ഇലക്ട്രിക്കൽ (ഇസിഇ)- പത്ത്, സിവിൽ- അഞ്ച്, കണ്ട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ- 15, കംപ്യൂട്ടർ-അഞ്ച്, ജിയോളജി- അഞ്ച്, ഫിനാൻസ്-14, ഹ്യൂമൻ റിസോഴ്സ്- പത്ത്, അസിസ്റ്റന്റ് മാനേജർ- 15.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും http://www.nlcindia.com
അപേക്ഷാ ഫീസ്: 854 രൂപ.
പ്രായം: 30 വയസ്. എസ്-എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഏഴ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി വിഭാഗത്തിൽ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17
Recruitment of Graduate Executive Trainees’ (GETs) in Various Disciplines
https://www.nlcindia.com/new_website/careers/advt/AM-SURVEY-MAR-2020.pdf