പ്രതീക്ഷിക്കാം; ഈ കോവിഡ് വാക്‌സിനുകള്‍

സാധാരണ ഒരു വാക്‌സിൻ ലാബിൽ ഉണ്ടാക്കി 3 തരത്തിലുള്ള ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ് ലൈസൻസ് കിട്ടാൻ ഏറ്റവും ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും എടുക്കും. ഇതാണ് ഈ പ്രത്യേക സാഹചര്യത്തിൽ മാറികിട്ടുക. രോഗപ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ആന്റിജനുകൾ എന്ന പദാർത്ഥങ്ങൾ ശരീരത്തിൽ കൃത്രിമമായി അവതരിപ്പിക്കുന്ന പ്രക്രിയയാണ് വാക്സിനേഷൻ. വായിക്കാം…

എഴുത്ത്: ഡോക്ടര്‍ പി. നിഖില്‍ ചന്ദ്ര, അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് കെമിസ്ട്രി, എസ്.എന്‍. കോളേജ് കൊല്ലം

കോവിഡ് 19 വൈറസ് ലോകത്തിൽ ഇതുവരെ എല്ലാദേശം 3.95 മില്യൺ ആളുകളെ ബാധിച്ചു, 2.75 ലക്ഷം ആളുകളുടെ ജീവനും കവർന്നു കഴിഞ്ഞു. ഇതിനു ഒരു അറുതി വരുത്തുവാൻ മികച്ച വാക്‌സിനുകൾക്കെ സാധിക്കൂ. ലോകത്തിലെ എല്ലാ മികച്ച ഫർമസി കമ്പനികളും പുതിയ വാക്‌സിന്റെ വികസനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മികച്ച ഒരു വാക്‌സിൻ കണ്ടെത്തിയാൽ അത് അവർക്കും അവരുടെ മാതൃരാജ്യത്തിനും ഒരു വൻ ജാക്ക്പോട്ടായി മാറും. ശതകോടിക്കണക്കിനു രൂപയുടെ വാക്‌സിൻ വളരെ കുറച്ചു സമയം കൊണ്ട് ഒരു പരസ്യവുമില്ലാതെ വൻതോതിൽ വിൽക്കുവാൻ അവർക്കു സാധിക്കും, കൂടാതെ രാജ്യത്തെ ഗവേഷണ മികവ് ലോകത്തിനു മുൻപിൽ വളരെ എളുപ്പം വെളിവാക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് എല്ലാ ദിവസവും ഓരോ രാജ്യവും തങ്ങൾ ആദ്യം മികച്ച വാക്‌സിൻ കണ്ടുപിടിച്ചു എന്ന് പ്രഖ്യാപിക്കാൻ മത്സരിക്കുന്നത്. കൂടാതെ ഈ പ്രതേക സാഹചര്യത്തിൽ വളരെ വേഗത്തിൽതന്നെ എല്ലാ നിയമപരമായ കടമ്പകളും നേടിയെടുക്കാൻ സാധിക്കും.

സാധാരണ ഒരു വാക്‌സിൻ ലാബിൽ ഉണ്ടാക്കി 3 തരത്തിലുള്ള ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ് ലൈസൻസ് കിട്ടാൻ ഏറ്റവും ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും എടുക്കും. ഇതാണ് ഈ പ്രതേക സാഹചര്യത്തിൽ മാറികിട്ടുക. രോഗപ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ആന്റിജനുകൾ എന്ന പദാർത്ഥങ്ങൾ ശരീരത്തിൽ കൃത്രിമമായി അവതരിപ്പിക്കുന്ന പ്രക്രിയയാണ് വാക്സിനേഷൻ. അപ്പോൾ അണുബാധകളിൽനിന്ന് ശരീരത്തെ സംരക്ഷിക്കുന്ന, നമ്മിൽ രോഗമുണ്ടാക്കാത്ത കോശങ്ങളുടെ കൂട്ടങ്ങളായി വാക്‌സിനുകളെ നിർവചിക്കാം. ശരീരത്തെ ആന്റിജനുകളുമായി സമ്പർക്കം പുലർത്തുന്നത് ആന്റിബോഡികൾ എന്ന് വിളിക്കപ്പെടുന്ന തന്മാത്രകളുടെ ഉത്പാദനത്തിലേക്ക് വാക്‌സിനുകൾ നമ്മുടെ ശരീരത്തെ നയിക്കുന്നു.ആന്റിബോഡികൾ ഒരു നിർദ്ദിഷ്ട രോഗകാരിയുടെ (സ്വായത്തമാക്കിയ പ്രതിരോധശേഷി) ഒരു മെമ്മറി സൃഷ്ടിക്കുകയും സജീവമായ രോഗകാരിയുമായുള്ള ഒരു യഥാർത്ഥ അണുബാധയ്ക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ നമ്മെ പ്രാപ്തമാക്കുകയും ചെയ്യുന്നു.നിലവിൽ ലോകത്തു ഏകദേശം 75 മുകളിൽ ഫർമാ കമ്പനികളും ലാബുകളും കോവിഡ് 19 ന്റെ വാക്‌സിൻനായി പരിശ്രമിച്ചു, വിവിധ വികസന ഘട്ടത്തിൽ ആയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടവ ഏതൊക്കെ എന്ന് നോക്കാം.

കോവിഡ് 19 നു എതിരെ വളരെ കുറച്ചു വാക്‌സിനുകളാണ് ഹ്യൂമൻ ട്രിയൽസിൽ ഇരിക്കുന്നത്. ചൈന ആസ്ഥാനമായുള്ള CanSino ഫർമാ കമ്പനിയാണ് phase 2 ലെവൽ വരെ എത്തി നിൽക്കുന്ന വാക്‌സിനായ Ad5-nCoV വികസിപ്പിച്ചിരിക്കുന്നത്.

വാക്‌സിനിൽ കോവിഡ് 19 വൈറസിന്റെ അപരനായ അഡിനോ വൈറസ് ഉണ്ട്, അവ ശരീരത്തിൽ എത്തിയാൽ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഉണ്ടാക്കുന്ന ആന്റിബോഡിക്കു കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിട്ടുവിട്ടുള്ള പനി ഇതിന്റെ സൈഡ് എഫ്‌ഫെക്ട് ആയി കാണപ്പെടുന്നു. US ഫർമാ ഭീമനായ moderna യുടെ mRNA -1273 എന്ന mRNA അടിസ്ഥാനമാക്കിയുള്ള പുതു തലമുറ വാക്‌സിൻ phase 1 കഴിഞ്ഞു നിൽക്കുന്നു. കോവിഡ് 19 വൈറസിന് പുതിയ പതിപ്പ് ഉണ്ടാക്കുവാൻ ജനിതക വിവരങ്ങൾ എത്തിക്കുന്ന മെസഞ്ചർ ആർ‌എൻ‌എ എന്ന ക്ഷണികമായ ഇടനിലക്കാരൻ ആവശ്യമാണ്. ആ പ്രവർത്തനത്തെ പുതിയ തലമുറ വാക്‌സിൻ മന്തീഭവിപ്പിക്കുന്നു. മറ്റൊരു അമേരിക്കൻ ഫർമസി കമ്പനിയായ Inovio കോവിഡ് 19 വൈറസിന്റെ DNA അടിസ്ഥാനപെടുത്തി INO-4800 എന്ന വാക്‌സിൻ വികസിപ്പിച്ചിട്ടുണ്ട്. ഇത് നമുടെ ശരീരത്തിലെ ആന്റിബോഡികളുടെ ഉത്പാദനം വർധിപ്പിച്ചു നമ്മുടെ പ്രതിരോധ ശേഷി കൂട്ടുന്നു.

പ്രധാനപ്പെട്ട അടുത്ത വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയ oxford യൂണിവേഴ്സിറ്റിയുടെ Ch AdOx1 വാക്‌സിനാണ്. മനുഷ്യരിൽ നല്ല ഫലം കാണിക്കുന്ന ഈ വാക്‌സിൻ ഒരുപക്ഷെ ഉടനെ വിപണിയിൽ വരാൻ സാധ്യത ഉണ്ട്. ചൈനീസ് കമ്പനിയായ Sinovac ക്ലിനിക്കൽ ട്രിയൽസിൽ നല്ല ഫലം കാണിക്കുന്ന San Cov 2 എന്ന വാക്‌സിനും ഉണ്ടാക്കിയിട്ടുണ്ട്. അതിലും കോവിഡ് 19 വൈറസിന്റെ ദോഷകരമല്ലാത്ത അപരനാണ് ഉള്ളത്. ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിയോളജി ഒരു പുതിയ ആന്റിബോഡി ലാബുകളിൽ വികസിപ്പിച്ചതായി അവകാശപ്പെടുന്നു. അവയ്ക്ക് കോവിഡ് 19 വൈറസുകളെ ആകർഷിച്ചു നിർവ്വീര്യമാക്കാൻ സാധിക്കും എന്നാണവർ അവകാശപ്പെടുന്നത്. ഇറ്റലിയും ഇതേ അവകാശവാദവുമായി ഇപ്പോൾ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 30 തരത്തിലുള്ള വാക്‌സിനുകൾ വികസനപാതയിലാണ്. എന്നാൽ ഇവയൊന്നും ഇത് വരെ മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല. മികച്ച ഒരു വാക്‌സിനായി നമ്മുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം….

‘Humans have always used his intelligence and creativity to improve our existence. After all, we invented the wheel, discovered how to make fire, invented the printing press and found a vaccine for polio’

എഴുത്ത്: ഡോക്ടര്‍ പി. നിഖില്‍ ചന്ദ്ര, അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് കെമിസ്ട്രി, എസ്.എന്‍. കോളേജ് കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam