മഹാത്മാഗാന്ധി സർവകലാശാലയുടെ ഏഴു സേവനങ്ങൾ ഓൺലൈനിലേക്ക്

ഡിഗ്രി സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കാം

ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, സെമസ്റ്റർ ഗ്രേഡ് കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ജനുവിനസ് വെരിഫിക്കേഷൻ, മാർക്ക് ലിസ്റ്റിന്റെ ജനുവിനസ് വെരിഫിക്കേഷൻ, ഒഫീഷ്യൽ ട്രാൻസ്‌ക്രിപ്ട് ഓഫ് മാർക്‌സ് എന്നിവയ്ക്കുള്ള അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

മേയ് 18 മുതൽ വിദ്യാർഥികൾക്ക് സേവനം ലഭ്യമാകും. www.mgu.ac.in എന്ന സർവകലാശാല വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ (application.mgu.ac.in) എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ, അപേക്ഷയിൽ നടപടികൾ ആരംഭിക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന റഫറൻസ് നമ്പർ എന്നിവ പിന്നീടുള്ള അന്വേഷണങ്ങൾക്കായി വിദ്യാർഥികൾ സൂക്ഷിക്കേണ്ടതാണ്.

ഇക്വലൻസി-എലിജിബിലിറ്റി, മൈഗ്രേഷൻ, കോഴ്‌സ് സർട്ടിഫിക്കറ്റുകൾ, ഇന്റർ കോളജ് ട്രാൻസ്ഫർ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, റീ- അഡ്മിഷൻ, കണ്ടൊണേഷൻ എന്നിവയും ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകളും ഓൺലൈനാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam