മാസ്ക് ധരിക്കാം: കണ്ടു പഠിക്കാൻ വീഡിയോ റെഡി

കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കയാണ്.

എറണാകുളം , ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകളിലെ 22 ഓളം എം.ബി.ബി.എസ്. വിദ്യാർത്ഥികൾ ചേർന്നാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

തിരക്കഥാകൃത്തും അഭിനേതാവും ആയ അനിൽ പെരുമ്പളം എം.ബി.ബി.എസ്. വിദ്യാർത്ഥികളായ കളമശേരി മെഡിക്കൽ കോളേജിലെ നൗശിക്ക്‌ കെ, വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ റിയാസ് എ.എം, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹാരി സലീം, അമൽ സുരേഷ്, ആദർശ് പി വി, അമീറ ബീഗം, മീഡിയ വിദ്യാർഥിയായ അഭിനാസ് ജാഫർ ,ടിനു കെ തോമസ് എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam