യുജിസി: പദ്ധതികളുടെ ധനസഹായം തുടരും

ധനസഹായം തുടരുന്ന പദ്ധതികളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യുജിസി) പ്രസിദ്ധീകരിച്ചു. കോവിഡ്–- 19ന്റെ പശ്ചാത്തലത്തിലാണ് ചില സ്കീമുകളുടെയും സ്കോളർഷിപ്, ഫെലോഷിപ്പുകൾ എന്നിവയും തുടരാൻ തീരുമാനിച്ചത്. സെപ്തംബർ 30 വരെ തുടരുന്ന പദ്ധതികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വിവിധ ഫെലോഷിപ്പുകളും ഫാക്കൽറ്റികൾക്കുള്ള യുജിസി റിസർച്ച് അവാർഡുകൾ, പോസ്റ്റ്-ഡോക്ടറൽ ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ, ഡോക്ടറൽ വിദ്യാർഥി ഫെലോഷിപ്പുകൾ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, ന്യൂനപക്ഷ വിദ്യാർഥികൾക്ക് മൗലാന ആസാദ് ദേശീയ ഫെലോഷിപ്, ദേശീയ ഫെലോഷിപ് തുടങ്ങിയ വിവിധ ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും തുടരുന്നവയുടെ ലിസ്റ്റിലുണ്ട്.
മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (എംഒയുസി), ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട്, സ്വച്ഛ് ഭാരത്- സ്വസ്ത് ഭാരത് അഭിവാൻ, കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ് (കെയർ) എന്നിവയും തുടരും.
For More: https://www.ugc.ac.in/pdfnews/7815627_Annexure-of-UGC-Schemes-proposed-for-Continuation.pdf