റേഡിയോ കേരളയിൽ
പ്രക്ഷേപണം തുടങ്ങി

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരളയിൽ തത്സമയ വാർത്താ പ്രക്ഷേപണം തുടങ്ങി. രാവിലെ എട്ടു മണി മുതൽ ഓരോ മണിക്കൂറും ഇടവിട്ടാണ് വാർത്താ പ്രക്ഷേപണം ഉണ്ടാവുക. ആദ്യഘട്ടമായി എട്ടു മണിക്കൂർ തത്സമയ വാർത്തകൾ കേൾക്കാം.

കോവിഡ് ബാധയുടെ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനങ്ങളും തത്സമയം റേഡിയോ കേരള പ്രക്ഷേപണം ചെയ്തു വരുന്നു. രാത്രി എട്ടുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ബുള്ളറ്റിനും ഉണ്ടാവും. ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരള സർക്കാരിന്റെ ആധികാരിക വിവരങ്ങൾ നേരിട്ടറിയാനുള്ള മാദ്ധ്യമാണ് പബ്ളിക് റിലേഷൻ വകുപ്പിനു കീഴിലുള്ള ഈ സംരംഭം.

ഭാഷ, സംസ്‌ക്കാരം, സാഹിത്യം, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വ്യത്യസ്ത പരിപാടികൾ ഇപ്പോൾ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യുന്നു. www.radio.kerala.gov.in എന്ന വിലാസത്തിൽ ഓൺലൈനിലും ‘റേഡിയോ കേരള’ എന്ന മൊബൈൽ ആപ്പ് വഴിയും ശ്രോതാക്കൾക്ക് ആസ്വദിക്കാം. ഗൂഗിൾ പ്ളേസ്റ്റോറിലും ഐഒഎസിലും ഇതു ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam