വായിക്കാം, ഡിജിറ്റലായി

ഡിജിറ്റൽ വായനാ പുസ്തകമൊരുക്കി എസ്.സി.ഇ.ആർ.ടി

അവധിക്കാലത്ത് അർത്ഥപൂർണമായ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി. ആദ്യഘട്ടത്തിൽ 10 പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്. സാമൂഹ്യ പ്രസക്തിയുള്ള ആശയങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം, സൈബർ സുരക്ഷ, പ്രകൃതിസംരക്ഷണം, ആരോഗ്യം, ജീവിതശൈലീ രോഗങ്ങൾ, ലഹരി വിമുക്തി, വാർദ്ധക്യകാല ജീവിതം എന്നീ വിഷയങ്ങളെ അധികരിച്ച് അതത് മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട പാനലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പിഡിഎഫ് രൂപത്തിൽ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാം.

പുസ്തകത്തിലെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് മാതൃകയാവാനും അധ്യാപകരും വിദ്യാർഥികളും ശ്രമിക്കണമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു.

ബുക്കുകൾ വായിക്കാൻ സന്ദർശിക്കുക:
http://www.scert.kerala.gov.in/index.php?option=com_content&view=article&id=160

Leave a Reply

Your email address will not be published. Required fields are marked *

English Malayalam