വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

  • വിഷയം-കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍
  • ചിത്രങ്ങളും മറ്റ് വിവരങ്ങളും അക്കാദമിയില്‍ ലഭിക്കേണ്ട അവസാന ഏപ്രില്‍ 20.
  • എല്‍.പി., യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ മത്സരം

കേരള ലളിതകലാ അക്കാദമി ‘കൊറാണക്കാലത്തെ നിറക്കൂട്ടുകള്‍’ എന്ന പ്രമേയത്തിലൂന്നി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏത് മാധ്യമത്തിലും വരയ്ക്കാം. എ3 സൈസ് കടലാസില്‍ വരച്ച ചിത്രങ്ങള്‍ ‘[email protected]’ എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് അയ്ക്കണം. എല്‍.പി., യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍പ്പെട്ട കൊച്ചു കലാകാരന്മാര്‍ക്ക് ചിത്രങ്ങളുടെ ഇമേജുകള്‍ അയ്ക്കാം.

ഓരോ ജില്ലയിലേയും 12 വീതം മിടുക്കരായ കലാകൃത്തുകളെ കണ്ടെത്തി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും എത്തിച്ചു നല്‍കും. ‘കൊറാണക്കാലത്തെ നിറക്കൂട്ടുകള്‍’എന്ന് വ്യക്തമാക്കുന്ന അര പേജില്‍ കവിയാത്ത ഒരു കൊച്ചു കുറിപ്പും തയ്യാറാക്കി രക്ഷാകര്‍ത്താക്കളുടെ സാക്ഷ്യപത്രത്തോടൊപ്പം അയക്കണം. ചിത്രത്തോടൊപ്പം, ചിത്രത്തിന് പേര് നല്‍കുന്നുവെങ്കില്‍ അതും കൂടാതെ താഴെപ്പറയുന്ന വിവരങ്ങളും തയ്യാറാക്കി അക്കാദമിക്ക് അയ്ക്കുക. ചിത്രങ്ങളും മറ്റ് വിവരങ്ങളും അക്കാദമിയില്‍ ലഭിക്കേണ്ട അവസാന ഏപ്രില്‍ 20.

എ3 സൈസ് കടലാസില്‍ വരച്ച ചിത്രങ്ങള്‍ ‘[email protected]’ എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് അയ്ക്കണം.

പേര്……..
പഠിക്കുന്ന ക്ലാസ്സ്…..
സ്‌ക്കൂൾ……..
സ്‌ക്കൂളിന്റെ പോസ്റ്റൽ അഡ്രസ്സ്……..
ജില്ല……………
സ്‌ക്കൂളിന്റെ ലാൻഡ് നമ്പർ……….
അച്ചന്റെ/അമ്മയുടെ പേര്…………
വിലാസം…………….
ഫോൺ നമ്പർ ……………..
ഇ-മെയിൽ അഡ്രസ്സ്………..

സാക്ഷ്യപത്രത്തില്‍ പ്രസ്തുത വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam