സഭാ ഇ ബെൽസ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കും

കോവിഡ്19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ ലോക്ക് ഡൗൺ ആയിരിക്കുന്ന ജനതയ്ക്ക് പ്രായഭേദമന്യേ പ്രയോജനപ്പെടുത്താവുന്ന, കേരള നിയമസഭയുടെ ഐ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  sabhaebells  എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നിയമസഭയെ അടുത്തറിയാൻ അവസരം നൽകുന്നതോടൊപ്പം കാലിക പ്രസക്തിയുള്ള കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ അറിയാനും സർക്കാർ വെബ്‌സൈറ്റിലേക്കുമുള്ള ലിങ്കും ആപ്പിൽ ലഭ്യമാണ്.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന  Readers’ Corner, Brain Teasers, Motivations, Infotainment, Kids’ Zone Fitness എന്നിവയ്ക്കുള്ള മെനുവും ലഭ്യമാണ്. തോട്ട്‌റിപ്പിൾസ് സ്റ്റാർട്ടപ്പ് സംരംഭകരുടെ സഹായത്തോടെയാണ് ആപ്പ് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam