സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 26 വരെ മത്സരത്തില്‍ പങ്കെടുക്കാം.

  • വിഷയം: ‘ഇനിയും മുന്നോട്ട് – ക്ഷേമ, വികസന രംഗങ്ങളില്‍ കേരളത്തിന്‍റെ പാത’
  • പോസ്റ്ററുകള്‍ 8 ഇഞ്ച് x 8 ഇഞ്ച് സൈസില്‍ വേണം തയാറാക്കേണ്ടത്.
  • ഒരു പോസ്റ്ററിന്‍റെ പരമാവധി സൈസ് 25 എംബി ആയിരിക്കണം.
  • ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപ്ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകള്‍ ഈ മേഖലയിലെ വിദഗ്ധര്‍ കണ്ട് വിലയിരുത്തി സ്മ്മാനങ്ങള്‍ നിശ്ചയിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുക

ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകള്‍ക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലര്‍ത്തുന്ന 10 പോസ്റ്ററുകള്‍ക്ക് 3000 രൂപ വീതവും പ്രോത്സാഹനസമ്മാനമായി 20 പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. വിജയികള്‍ക്ക് പ്രശംസാപത്രവും ലഭിക്കും.

മത്സരത്തിലെ എന്‍ട്രികളുടെ പകര്‍പ്പവകാശം ഐ &പി ആര്‍ വകുപ്പിനായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങളിലൂടെയും കൂടുതല്‍ പേരിലെത്തിക്കുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പിആര്‍ഡി ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam