സ്റ്റാഫ് നഴ്‌സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു. ഇത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.dme.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നിയമനം ലഭിച്ച ഉദ്യോഗാർഥികൾ അവരവരുടെ നിയമന ഉത്തരവിന്റെ പകർപ്പ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് അതത് പ്രിൻസിപ്പൽ മുൻപാകെ ജോലിക്ക് ഹാജരാകേണ്ടതാണെന്ന് ജോയിന്റ് ഡയറക്ടർ (നഴ്‌സിങ്) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam