ഹാർവാർഡിൽ സൗജന്യ ഓൺലൈൻ കോഴ്സുകൾ
ലോകത്തെ സർവകലാശാലകളിൽ ഏറ്റവും മുൻനിരയിലുള്ള ഹാർവാർഡിൽ സൗജന്യമായി ഓൺലൈൻ കോഴ്സുകൾക്ക് ചേരാം. കോവിഡ്–- 19 വ്യാപനം തടയാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ പഠനം തുടരാൻ അറുപതിലേറെ കോഴ്സാണ് ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഹാർവാർഡ് സർവകലാശാല വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ആർക്കും ഈ കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കാനാകും. ഷേക്സ്പിയർ സാഹിത്യത്തെക്കുറിച്ചുമുതൽ ഏറ്റവും പുതിയ ടെക്നോളജികളെക്കുറിച്ചുവരെ കോഴ്സുകൾ ഉണ്ട്. സംരംഭകത്വം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, ഗണിതം, അധ്യാപനം എന്നിവയെക്കുറിച്ചുള്ള നിരവധി കോഴ്സുകളും ലഭ്യമാണ്. വിവിധ മതങ്ങളെക്കുറിച്ചും രാജ്യങ്ങളെക്കുറിച്ചും പഠിക്കാം. മെഡിസിനിലും അനുബന്ധ സ്ട്രീമുകളിലും നിരവധി കോഴ്സുണ്ട്. ഗെയിം വികസനംമുതൽ ഡാറ്റ സയൻസ്, വിഷ്വലൈസേഷൻ എന്നിവയുടെ വിവിധ തലങ്ങളിലുള്ള ഇഷ്ടകോഴ്സുകൾ ധാരാളം. മൂന്നാഴ്ചമുതൽ 15 ആഴ്ചവരെയാണ് കോഴ്സുകളുടെ സമയ ദൈർഘ്യം. കോഴ്സുകൾ അറിയാനും സൗജന്യ രജിസ്ട്രേഷനും സർവകലാശാലയുടെ വെബ്സൈറ്റ് ലിങ്ക്: https://online-learning.harvard.edu/catalog/free