ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചന സ്കൂളിൻ്റെയും പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക മലയാളം ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

2022 ജൂലൈ 6,7,8 തീയതികളിൽ തിരൂർ മലയാളസർവകലാശാലയിൽ വച്ച് നടത്തപ്പെടുന്ന സെമിനാറിൽ വൈജ്ഞാനിക സാഹിത്യം, വൈജ്ഞാനിക പാരമ്പര്യം, വൈജ്ഞാനിക ഭാഷയുടെയും സാഹിത്യത്തിന്റെയും ഇടപെടലുകൾ തുടങ്ങിയ മേഖലയിൽ നിന്നുള്ള അന്വേഷണാത്മക പ്രബന്ധങ്ങളാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്നവയിൽ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങൾ ISBN നമ്പരോടു കൂടി പുസ്തകമായി പ്രസിദ്ധീകരിക്കും.

  • പ്രബന്ധങ്ങൾ അയക്കേണ്ട വിലാസം: directorcreativewriting@temu.ac.in
  • പ്രബന്ധസംഗ്രഹം / രൂപരേഖ ലഭിക്കേണ്ട അവസാന തീയതി: 2022 ജൂൺ 30

വിവരങ്ങൾക്ക്:
ഡോ. അശോക് ഡിക്രൂസ്
ഡയറക്ടർ,
സാഹിത്യരചന സ്കൂൾ,
മലയാളസർവകലാശാല
+91 9447060757

ഡോ. ജി. ശ്രീജിത്
സെക്രട്ടറി,
പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ
രജിസ്റ്റർ നമ്പർ : 52/IV/2022
എറണാകുളം – 682312
+91 9446208930

Leave a Reply

Your email address will not be published. Required fields are marked *