കാസർഗോഡ് മെഡിക്കൽ കോളേജ്: 273 തസ്തികകൾ

പകുതി തസ്തികകളിൽ ഉടൻ നിയമനം. 91 ഡോക്ടർമാർ, 182 അനധ്യാപക ജീവനക്കാർ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്

കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിന് 273 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് മെഡിക്കൽ കോളേജിൽ 300 കിടക്കകളോടു കൂടിയ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവർത്തന ക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്.

ഈ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രതിവർഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് ഈ ജില്ലയിലാണ്.

കേരളത്തിൽ ആകെ 263 കോവിഡ് രോഗികൾ ചികിത്സയിലുള്ളപ്പോൾ അതിൽ 131 പേരും കാസർഗോഡ് ജില്ലയിലുള്ളവരാണ്. അതായത് കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരും. ഈയൊരു പ്രത്യേക സാഹചര്യത്തിലും കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി. ആരംഭിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തും സർക്കാർ വലിയ പ്രാധാന്യമാണ് കാസർഗോഡിന് നൽകുന്നത്. അതിനാലാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം 4 ദിവസം കൊണ്ട് മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്കിൽ 7 കോടി ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ഇതുകൂടാതെയാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം അടിയന്തരമായി ജീവനക്കാരുടെ തസ്തികൾ 273 സൃഷ്ടിക്കാൻ തീരുമാനിച്ചത്.

തസ്തികയുടെ വിവരങ്ങൾ:

 • 4 അസോസിയേറ്റ് പ്രൊഫസർ
 • 35 അസി. പ്രൊഫസർ
 • 28 സീനിയർ റസിഡന്റ്
 • 24 ജൂനിയർ റസിഡന്റ് അധ്യാപക തസ്തിക.

അനധ്യാപക തസ്തികകൾ

 • 1 ലേ സെക്രട്ടറി & ട്രെഷറർ (സീനിയർ സൂപ്രണ്ട്)
 • 1 ജൂനിയർ സൂപ്രണ്ട്,
 • 3 സീനിയർ ക്ലാർക്ക്
 • 3 ക്ലാർക്ക്,
 • 1 ടൈപ്പിസ്റ്റ്
 • 1 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
 • 1 ഓഫീസ് അറ്റൻഡന്റ്
 • 1 സർജന്റ് ഗ്രേഡ് രണ്ട്
 • 3 ഫുൾ ടൈം സ്വീപ്പർ
 • 5 പാർട്ട് ടൈം സ്വീപ്പർ
 • 1 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്
 • 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്
 • 5 ഹെഡ് നഴ്സ്
 • 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
 • 10 നഴ്സിംഗ് അസിസ്റ്റന്റ്
 • 10 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് ഒന്ന്
 • 20 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്
 • 1 ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ
 • 3 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
 • 6 ലാബ് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
 • 3 ജൂനിയർ ലാബ് അസിസ്റ്റന്റ്
 • 2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്
 • 5 റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട്
 • 2 തീയറ്റർ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
 • 2 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
 • 1 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്
 • 2 മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്
 • 2 പവർ ലോണ്ട്രി അറ്റന്റർ
 • 1 ഇലക്ട്രീഷ്യൻ
 • 1 റെഫ്രിജറേഷൻ മെക്കാനിക്
 • 2 സി.എസ്.ആർ. ടെക്നീഷ്യൻ
 • 2 ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
 • 4 ഇ.സി.ജി. ടെക്നീഷ്യൻ

3 thoughts on “കാസർഗോഡ് മെഡിക്കൽ കോളേജ്: 273 തസ്തികകൾ”

  1. Biodata of post Electrician
   Name. Shibin Babu
   Age . 28
   Qualification. ITI, plus two, sslc
   Wireman licence no. 101816
   8 years experience in Electrician work.
   Phone number. 9746709642

Leave a Reply

Your email address will not be published. Required fields are marked *