‘കോവിഡ് കാലം’ ക്രിയേറ്റിവിറ്റി കാലം

സിലബസില്‍ ക്രിയേറ്റിവിറ്റിയുടെ പുതിയ പാഠം കൂട്ടിച്ചേര്‍ത്ത് ആലുവ സെന്റ്‌സേവ്യേഴ്‌സ് ഫോര്‍ വിമന്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

കോവിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് ലോക് -ഡൗണിന്റെ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖല മാത്രമെടുത്തു പറയുകയാണെങ്കില്‍ നല്ലൊരു അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണ് കോവിഡ് വില്ലനായെത്തിയത്. പഠിപ്പിച്ചു തീരാത്ത ക്ലാസുകളും എഴുതി തീര്‍ക്കാത്ത പരീക്ഷകളുമായി അതങ്ങനെ ക്ലൈമാക്‌സില്‍ എത്തിയ കഥമാറ്റി പുതിയത് രചിച്ചു കൊണ്ടിരിക്കുന്നു. ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനങ്ങളും പാഠപുസ്തകങ്ങളും പകരമെത്തി. എന്നാല്‍ കലാലയ ജീവിതത്തില്‍ അങ്ങനെ പഠിപ്പും പഠനവും പരീക്ഷയും മാത്രമല്ല, ക്രിയേറ്റിവിറ്റിയുടെ പുതിയ അനുഭവങ്ങളും തങ്ങളുടെ സിലബസില്‍ കൂട്ടി ചേര്‍ക്കുകയാണ് ആലുവ സെന്റ്‌സേവ്യേഴ്‌സ് ഫോര്‍ വിമന്‍ കോളേജിലെ അദ്ധ്യാപകരും കുട്ടികളും.

കമ്മ്യണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തില്‍നിന്നു പിറവിയെടുത്ത കുറച്ചു ആശയങ്ങള്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും മറ്റു പഠന വകുപ്പുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥികളിലൂടെ പങ്കുവെച്ച് കോളേജിലെ ഇ.ബി.എസ്.ബി. ക്ലബ്ബ്, ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നവേഷന്‍ കൗണ്‍സില്‍ എന്നിവയിലെത്തിയപ്പോള്‍ അതൊരു വന്‍ വിജയമായി മാറി എന്നു തന്നെ പറയാം. ലോക് ഡൗണ്‍ കാലം സെന്റ്‌സേവ്യേഴ്‌സിലെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ ക്രിയേറ്റിവിറ്റിയെ കണ്ടെത്താനുള്ള കാലം കൂടിയായി എന്നു പറയാം. ലോക് ഡൗണ്‍ റീ ഡിസൈനിംഗ് സീരിയസിലേക്ക് നൂറിലധികം ക്രിയേറ്റീവ് വര്‍ക്കുകളും ആശയങ്ങളുമാണ് ഇതിനകം എത്തിയിരിക്കുന്നത്.

ബ്രേക്ക് ദി ചെയിന്‍ കാമ്പയിനുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വീഡിയോ ദൃശ്യം ഇവിടെ കാണാം…

ലോക് ഡൗണ്‍ റീ ഡിസൈനിംഗിലെ ചില എന്‍ട്രികള്‍

ലോക് ഡൗണ്‍ റീ ഡിസൈനിംഗ് പൂര്‍ണ്ണമായി സന്ദര്‍ശിക്കാം https://www.facebook.com/sxcaluva/posts/

Leave a Reply

Your email address will not be published. Required fields are marked *