പ്രയാസമില്ലാതെ ഇനി രക്തദാതാവിനെ കണ്ടെത്താം; ആപ് റെഡി

അടിയന്തിരമായി രക്തം ആവശ്യമുള്ള സമയത്ത് ദാതാവിനെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നമുക്ക് ഏറ്റവും നൂതനമായ പരിഹാരമാവുകയാണ് BloodLocator എന്ന് ആപ്. ജി.പി.എസ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആവശ്യക്കാരന്റെ ഏറ്റവും അടുത്തുള്ള രക്തദാതാവിനെ കണ്ടെത്തിനല്‍കുന്നു എന്നതാണ് BloodLocator ന്റെ പ്രത്യേകത. നിമിഷനേരംകൊണ്ട് രക്തം ലഭ്യമാക്കാന്‍ മറ്റു പല സൗകര്യങ്ങളും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണ ആപ്പുകളില്‍നിന്ന് വിഭിന്നമായി സന്നദ്ധ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും അവരുടെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കാനും അതുവഴി തങ്ങളുടെ കയ്യിലുള്ള രക്തദാതാക്കളുടെ വിവരങ്ങള്‍ അപ്പിലേക്ക് നല്‍കാനും അതിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.

താങ്കളുടെ സംഘനയുടെ കയ്യിലുള്ള ദാതാക്കളുടെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കുവാന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സംഘടനയുടെ വിവരങ്ങള്‍ saveolife@gmail.com എന്ന മെയിലിലേക്ക് അയക്കണം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

https://play.google.com/store/apps/details?id=com.peapi.bloodlocator&hl=en

Leave a Reply

Your email address will not be published. Required fields are marked *