CAMPUZINE

a Campus Write n’ Read

എം .ജി. സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

രണ്ടാം ബിരുദ പരീക്ഷകൾ സെമസ്റ്റർ 23 നു തുടങ്ങും

നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ജൂൺ 23 മുതൽ


കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ പരീക്ഷയെഴുതണം.
ജൂൺ 15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 23ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബിരുദ പ്രാക്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയർമാൻമാരുമായി ജൂൺ 3 ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസ് നടത്തും. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിജയകരമായി സർവകലാശാല പുനരാരംഭിച്ചിരുന്നു.

English Malayalam