അധ്യാപക നിയമനം

ഗോത്രബന്ധു പദ്ധതിയില്‍
അധ്യാപക നിയമനം

മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന 29 സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി ക്ലാസുകളുള്ള സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗക്കാരില്‍ ടി.ടി.സി/ ഡി.എഡ്/ ബി.എഡ് യോഗ്യതയുള്ള വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഗോത്രവര്‍ഗ്ഗ ഭാഷ, സംസ്‌കാരം, ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളില്‍ പ്രാവീണ്യവും സാക്ഷരത, സര്‍വേ എന്നിവയിലെ പരിചയവും അധിക യോഗ്യതയായി പരിഗണിക്കും.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 30നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍/ എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടാമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 04931220315, 9496070368, 9496070369, 9496070400.

One thought on “അധ്യാപക നിയമനം”

Leave a Reply

Your email address will not be published. Required fields are marked *