വിരസത മാറ്റി അറിവു നേടാം; മൂക് കോഴ്സുകൾ റെഡി

ഓൺലൈൻ കോഴ്സുകൾ പ്രചാരത്തിലായിട്ട് നാളേറെയായി. ലോകത്തിലെ പേരുകേട്ട മിക്ക യൂണിവേഴ്സിറ്റികളും ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി സർവമേഖലകളിലുള്ളവർക്കും വിവിധ ഓൺലൈൻ കോഴ്‌സുകൾ പഠിക്കാനും അവയെക്കുറിച്ചറിയാനും സമയം ലഭിക്കും.

ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകൾ ആണ്‌ ‘മൂക്‌’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  മാസീവ് ഓപ്പൺ  ഓൺലൈൻ കോഴ്‌സുകൾ.

എന്താണ് മൂക് കോഴ്സുകൾ

അന്താരാഷ്ട്ര–- ദേശീയതലത്തിൽ ഫീസ്‌ ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക്‌ കോഴ്‌സുകൾ ധാരളമുണ്ട്‌. ഇന്ത്യയിൽ സർവകലാശാലാ വിദ്യാഭ്യാസത്തിന്‌ ചുക്കാൻപിടിക്കുന്ന യുജിസി, സാങ്കേതികവിദ്യാഭ്യാസത്തിന്‌ നേതൃത്വം നൽകുന്ന എഐസിടിഇ, ഓപ്പൺ സർവകലാശാലകൾ,   കേന്ദ്ര–- സംസ്ഥാന സർക്കാരിന്‌ കീഴിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രവേശന പരീക്ഷാ ഏജൻസികൾ എന്നിവ മൂക്‌ കോഴ്‌സുകളും നിലവിൽ വിദ്യാർഥികൾ പഠിക്കുന്ന കോഴ്‌സുകളിൽ തുടർപഠനത്തിനുള്ള പഠനവിഭവങ്ങൾ ഒരുക്കിയുള്ള ഓൺലൈൻ കോഴ്‌സുകളും വിഭാവനം ചെയ്യുന്നു. വിവിധ അക്കാദമികൾ യൂ ട്യുബിലും പഠനവിഭവങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്‌. 

മൂക്‌, ഓൺലൈൻ പഠന വിഭവങ്ങൾ ലഭ്യമാകുന്ന  വെബ്‌സൈറ്റുകൾ പരിചയപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *