KAS പരീക്ഷ ജൂലൈയിൽ

കെഎഎസ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായി അന്തിമ എഴുത്തുപരീക്ഷ രണ്ടു ദിവസങ്ങളിലായി ജൂലൈയിൽ നടത്താൻ കമ്മീഷൻ തീരുമാനിച്ചു. |
പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീടു തീരുമാനിക്കുന്നതാണ്. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അന്തിമ എഴുത്തു പരീക്ഷയുടെ സിലബസ് പ്രകാരമായിരിക്കും അന്തിമ പരീക്ഷ നടത്തുക.