പുതിയ തലമുറയില്‍ ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനും കേരളചരിത്രവുമായി ബന്ധപ്പെട്ട ആധികാരിക കൃതികള്‍ പരിചയപ്പെടുത്തുന്നതിനുമായി കെ.സി.എച്ച്.ആര്‍ ആരംഭിച്ച കുട്ടികളുടെ വീട്ടില്‍ ഒരു ചരിത്രലൈബ്രറി പദ്ധതി ദേവഗിരി കോളേജില്‍ നടപ്പിലായി. കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ പ്രൊഫസര്‍ എം.സി.വസിഷ്ഠ് കെ.സി.എച്ച്.ആറിന്റെ ഗ്രന്ഥങ്ങള്‍ കോളേജ് ലൈബ്രറിക്ക് കൈമാറി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബോബി ജോസ് ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി.
മലയാള വിഭാഗം തലവന്‍ ഫാ. സുനില്‍ ജോസ്, കോളേജ് പി.ആര്‍.ഒ പ്രൊഫ. ചാര്‍ലി കട്ടക്കയം, ലൈബ്രേറിയന്‍ ടോംസണ്‍ എ.ജെ, മലയാളം അസി.പ്രൊഫസര്‍ സരിത കെ.സി എന്നിവര്‍ സംബന്ധിച്ചു.