സിവില്‍ സര്‍വ്വീസ്; ലക്ഷ്യം നേടാം

തയാറെടുപ്പാണ് വേണ്ടത്
ഒരു സര്‍ക്കാര്‍ ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതില്‍ ഏറ്റവും മികച്ച തൊഴിലാണ് സിവില്‍സര്‍വ്വീസ്. രാജ്യത്തിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഏറ്റവുമധികം ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനെയാണ് സിവില്‍സര്‍വ്വീസ് എന്ന കടമ്പയിലുടെ കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ മറ്റു സര്‍ക്കാര്‍ പരീക്ഷകള്‍ക്കു വേണ്ടി നടത്തുന്ന പരിശ്രമങ്ങളിലൂടെ മാത്രം ചാടി കടക്കാനും കഴിയില്ല. എന്നാല്‍ ചിട്ടയായ പരിശീലനവും ലക്ഷ്യബോധവുമായി മുന്നിട്ടിറങ്ങിയാല്‍ സിവില്‍ സര്‍വ്വീസ് ആര്‍ക്കും കൈപ്പിടിയിലൊതുക്കാം. വ്യക്തമായ തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്.
എല്ലാ വര്‍ഷവും യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് (യു.പി.എസ്.സി.) സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഓണ്െൈലനായിട്ടാണ് അപേക്ഷാ-നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. ആറു തവണ വരെ സിവിൽ സർവീസ് പരീക്ഷ എഴുതാം. സംവരണ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഒമ്പതു ത വണ എഴുതാം.
24 സര്‍വ്വീസുകള്‍
താഴെപ്പറയുന്ന 24 സർവീസുകളിലാണ് ഒഴിവുകൾ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്.
കൂടാതെ ഗ്രൂപ്പ് എ സർവീസുകളായ പിആൻഡ് ടി അക്കൗണ്ട്സ് ആൻഡ് ഫിനാൻഷൽ സർവീസുകൾ, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), ഡിഫൻസ് അക്കൗണ്ട്സ് സർവീസ്, റവന്യൂ സർവീസ് (ഐടി), ഓഡനൻസ് ഫാക്ടറീസ് സർവീസ് (അസിസ്റ്റന്റ് വർക്സ് മാനേജർ അഡ്മിനിസ്ട്രേഷൻ), പോസ്റ്റൽ സർവീസ്, സിവിൽ അക്കൗണ്ട്സ് സർവീസ്, റെയിൽവേ ട്രാഫിക് സർവീസ്, റെയിൽവേ അക്കൗണ്ട്സ് സർവീസ്, റെയിൽവേ പേഴ്സണൽ സർവീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറുടെ തസ്തിക, ഡിഫൻസ് എസ്റ്റേറ്റ് സർവീസ്, ഇൻഫർമേഷൻ സർവീസ് (ജൂണിയർ ഗ്രേഡ്), ട്രേഡ് സർവീസ് (ഗ്രേഡ് 3) , കോർപറേറ്റ് ലോ സർവീസ്.
ബി ഗ്രൂപ്പ് സർവീസുകൾ ആംഡ് ഫോഴ്സസസ് ഹെഡ് ക്വാർട്ടേഴ്സ് സിവിൽ സർവീസസ് (സെക്ഷൻ ഓഫീസർ തസ്തിക), ഡൽഹി, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ ആൻഡ് ദിയൂ, ദാദ്ര ആൻഡ് നാഗർ ഹവേലി സിവിൽ സർവീസ്, പോലീസ് സർവീസ്, പോണ്ടിച്ചേരി സിവിൽ സർവീസ്, പോലീസ് സർവീസ്. മുകളിൽ പറഞ്ഞ 24 സർവീസുകളിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവർക്കേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയെഴുതാൻ യോഗ്യരാവൂ.
പരീക്ഷാ പദ്ധതി
സിവിൽ സർവീസ് പരീക്ഷ മൂന്നു തട്ടുകളിലായിട്ടാണ് നടത്തുന്നത്. പ്രാഥമികം (പ്രിലിമിനറി), പ്രധാനം (മെയിൻ), അഭിമുഖം ( ഇന്റർവ്യൂ).
പ്രിലിമിനറി പരീക്ഷയ്ക്ക് പൊതുവിജ്ഞാനമാണ് വിഷയം. ഇതിന് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ 1 പൊതുവിജ്ഞാന പരീക്ഷ, പേപ്പർ 2 യോഗ്യതാ നിർണയ പരീക്ഷ.
പേപ്പർ 1:
ചരിത്രം, ഭരണഘടന, രാഷ്ട്രീയ സംവിധാനം, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 200 മാർക്ക്. ദൈർഘ്യം രണ്ടു മണിക്കൂർ. ദേശീയവും അന്തർദേശീയവുമായി പ്രാധാന്യം ഉള്ള സംഭവങ്ങൾ, ഇന്ത്യാ ചരിത്രം, ദേശീയ പ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക സാമൂഹ്യ സാന്പത്തിക ഭൂമിശാസ്ത്രം.
ഇന്ത്യൻ രാഷ്ട്രീയ ഘടന, ഭരണ നിർവഹണം, ഭരണഘടന, രാഷ്ട്രീയ സംവിധാനം, പഞ്ചായത്തീരാജ്, പൊതുനയം, അവകാശങ്ങൾ, പ്രശ്നങ്ങൾ തുടങ്ങിയവ.
കൂടാതെ സാമൂഹ്യ സാന്പത്തിക വികസനം, സുസ്ഥിര വികസനം, ദാരിദ്ര്യം ഉൾപ്പെടുത്തൽ (ഇൻക്ലൂഷൻ) ജനസംഖ്യാ വിവരങ്ങൾ, സാമൂഹ്യ മേഖലയിലെ നവസംരംഭങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ഇക്കോളജി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, ജീവശാസ്ത്രം, രസതന്ത്രം തുടങ്ങിയ ജനറൽ സയൻസ്.
പേപ്പർ 2:
യുപിഎസ്സി ഒഴികെ മറ്റെല്ലാവരും ഇതിനെ സീ സാറ്റ് എന്നു പറയും. ഗണിതവും ഇംഗ്ലീഷുമാണ് പ്രധാന മേഖല. 80 ചോദ്യങ്ങൾ 200 മാർക്ക് രണ്ടു മണിക്കൂർ ദൈർഘ്യം. ഇത് യോഗ്യതാ നിർണയ പരീക്ഷയാണ്. 200 ൽ 66 മാർക്കെങ്കിലും ഈ പരീക്ഷയിൽ വാങ്ങുന്നവരുടെ ഫസ്റ്റ് പേപ്പർ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ. പൊതുവേ മട്രിക്കുലേഷൻ നിലവാരം ആണെങ്കിലും പ്ലസ്ടു ലെവലിൽ തയാറെടുപ്പുകൾ നടത്തണം. ഇതിൽ സംഗ്രഹരചന, വിനിമയ നൈപുണ്യമുൾപ്പെടെയുള്ള പരസ്പര നൈപുണ്യ മികവുകൾ, ലോജിക്കൽ റീസണിംഗ്, വിശകലനാപാടവം, പൊതുമാനസികശേഷി പ്രശ്നപരിഹാരത്തിനും തീരുമാനം കൈക്കൊള്ളുന്നതിനമുള്ള പാടവം, അടിസ്ഥാന ഗണിതം, ഇംഗ്ലീഷ് ഭാഷാ സംഗ്രഹരചനാ വൈഭവം തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മുകളിൽ പറഞ്ഞ പൊതുവിജ്ഞാനത്തിന്റെ രണ്ടുപരീക്ഷയ്ക്കും നെഗറ്റീവ് മാർക്കുകളുണ്ട്. അതായത് തെറ്റായ ഉത്തരം എഴുതിയാൽ ശരിയായ ഉത്തരത്തിന്റെ 0.33 ശതമാനം മാർക്ക് നഷ്ടപ്പെടും.
മെയിൻ പരീക്ഷ പ്രിലിമിനറി പരീക്ഷയിലെ വിജയികൾക്കുള്ളതാണ്. ഇത് വിവരണാത്മകമായ പരീക്ഷയാണ്. ചെറിയ പ്രബന്ധരചനയാണ് ഇതിലുള്ളത്. മൊത്തം ഒന്‍പതു പേപ്പറുകൾ. ഇതിൽ രണ്ടെണ്ണം യോഗ്യതാ നിർണയ പേപ്പറുകളാണ്. അതായത് പേപ്പർ എ പ്രാദേശിക ഭാഷയും പേപ്പർ ബി ഇംഗ്ലീഷുമാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ഭാഷ തെരഞ്ഞെടുക്കാം. രണ്ടിനും 300 മാർക്കുവീതം. ഈ രണ്ട് പേപ്പറിനും 75 മാർക്കു വീതം നേടിയാലേ മറ്റു പേപ്പറുകൾ മൂല്യനിർണയത്തിന് വിധേയമാകൂ.
മെയിൻ പരീക്ഷയ്ക്ക് മറ്റു പേപ്പറുകൾ ഇവയാണ്. പ്രബന്ധ രചന പൊതുവിജ്ഞാന പേപ്പർ നാലെണ്ണം, ഐശ്ചിക വിഷയം ഒന്ന് (രണ്ടു പേപ്പറുകൾ). പേപ്പർ ഒന്ന് പ്രബന്ധ രചന രണ്ട് പ്രബന്ധങ്ങൾ എഴുതണം. 125 മാർക്ക് വീതം. മൂന്ന് മണിക്കൂർ ദൈർഘ്യം. പേപ്പർ രണ്ട് പൊതുവിജ്ഞാനം ഭാരതപൈതൃകം സംസ്കാരം, ചരിത്രം, ലോകഭൂമിശാസ്ത്രവും സമൂഹവും. 250 മാർക്ക് മൂന്ന് മണിക്കൂർ.
പേപ്പർ മൂന്ന്:
പൊതുവിജ്ഞാനം ഭരണനിർവഹണം, ഭരണഘടന, സാമൂഹ്യനീതി, ഭരണക്രമം, അന്താരാഷ്ട്രബന്ധങ്ങൾ. 250 മാർക്ക് മൂന്ന് മണിക്കൂർ. പേപ്പർ നാല് പൊതുവിജ്ഞാനം സാങ്കേതികവിദ്യ, സാന്പത്തിക വികസനം, ജൈവവൈവിധ്യം, പരിസ്ഥിതി, സുരക്ഷ, ഡിസാസ്റ്റർ മാനേജ്മെന്റ് 250 മാർക്ക്, മൂന്ന് മണിക്കൂർ ദൈർഘ്യം. പേപ്പർ അഞ്ച് പൊതുവിജ്ഞാനം ധർമശാസ്ത്രം, ഉദ്ഗ്രഥനം, അഭിരുചി. 250 മാർക്ക് മൂന്ന് മണിക്കൂർ. പേപ്പർ ആറ് ഐശ്ചിക വിഷയം പേപ്പർ ഒന്ന്. പേപ്പർ ഏഴ് ഐശ്ചികവിഷയം പേപ്പർ രണ്ട്. ആകെ 1750 മാർക്കിനുള്ള ചോദ്യങ്ങളാണ് മെയിൻ പരീക്ഷയ്ക്കുള്ളതും. ഈ പരീക്ഷ കടന്നുകൂടിയാൽ അഭിമുഖമാണ്. ഡൽഹിയിൽവച്ച്. 275 മാർക്ക്. മൊത്തം 2025 മാർക്കിനാണ് മെയിൻ പരീക്ഷ.
26 ഐശ്ചിക വിഷയങ്ങൾ തന്നിട്ടുണ്ട്. അതിൽ ഒന്നെടുക്കാം.
ശാസ്ത്രവിഷയങ്ങൾ:
കൃഷി, മൃഗസംരക്ഷണം, നരവംശശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ഭൗമശാസ്ത്രം, ഗണിതശാസ്ത്രം, മെഡിസിൻ, ഊർജതന്ത്രം, മനശാസ്ത്രം, സ്ഥിതിവിവരക്കണക്ക്, ജന്തുശാസ്ത്രം.
സാങ്കേതിക വിഷയങ്ങൾ:
സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്.
മാനവിക വിഷയങ്ങൾ:
കൊമേഴ്സ് ആൻഡ് അക്കൗണ്ടൻസി, ഇക്കണോമിക്സ്, ചരിത്രം, നിയമം, മാനേജ്മെന്റ്, ഫിലോസഫി, രാഷ്ട്രമീമാംസയും അന്താരാഷ്ട്രബന്ധങ്ങളും, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ഭാഷാ സാഹിത്യം.
അഭിമുഖം:
പരീക്ഷയിൽ നല്ല മാർക്കുവാങ്ങി ജയിക്കുന്നവർക്ക് ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. 275 മാർക്കിനാണ് അഭിമുഖം. പറഞ്ഞിട്ടുള്ള ഉദ്യോഗത്തിന് മതിയായ കഴിവ് പരിക്ഷാർഥിക്കുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുന്നതിനാണ് അഭിമുഖം. പരീക്ഷാർഥിയുടെ സമചിത്തത, സന്നദ്ധത ഇതൊക്കെ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 90 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവരിൽ നിന്നാണ് മെയിൻ പരീക്ഷയ്ക്കും ഇന്റർവ്യുവിനും തെരഞ്ഞെടുക്കുന്നത്. മെയിൻ പരീക്ഷ നവംബറിൽ ഭോപ്പാൽ, ചെന്നൈ, ഡൽഹി, ദിസ്പൂർ, ഹൈദരാബാദ്, കോൽക്കത്ത, ലക്നോ, നാഗ്പൂർ, പോർട്ബ്ലയർ, ഷിംല എന്നിവിടങ്ങളിൽ നടക്കും.
നിയമനരീതി
ഓരോ വര്‍ഷവും പ്രതീക്ഷിക്കാവുന്ന ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തോടൊപ്പം യു.പി.എസ്.സി. അറിയിക്കും. എത്രയാണോ ഒഴിവുകള്‍ രേഖപ്പെടുത്തുന്നത് അതിന്റെ 13 ഇരട്ടി ആളുകളെ മാത്രമേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യരാക്കൂ. ഇതിൽ നിന്നു രണ്ടിരട്ടി ആൾക്കാരെ ഇന്റർവ്യൂവിന് യോഗ്യരാക്കും. കേന്ദ്ര സർക്കാരിനുവേണ്ടി പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പാണ് ഒഴിവുകൾ യുപിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നത്.
മൊത്തം 75 പരീക്ഷാ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. ഉപകേന്ദ്രങ്ങളും ഉണ്ടാകും. മെയിൻ പരീക്ഷയ്ക്ക് 24 കേന്ദ്രങ്ങൾ ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മാത്രമായിരിക്കും മെയിൻ പരീക്ഷാ കേന്ദ്രം.
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. www.upsconli ne.nic.in ആണ് പരീക്ഷയെ സംബന്ധിക്കുന്ന വെബ്സൈറ്റ്. ഒരൊറ്റ അപേക്ഷയേ ഒരു പരീക്ഷാർഥി അയക്കാവൂ. സർക്കാർ സർവീസിലോ ഇതര സർവീസിലോ ഇപ്പോൾ ജോലിയുള്ളവർ അവരുടെ ഓഫീസ് മേധാവിമാർ വഴി വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം കൂടുതലായി വേണമെന്നുള്ളവർ ഡൽഹി ധോൽപ്പൂർ ഹൗസിലെ സഹായക വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 01123385271, 2338125, 23098543.
പൊതുവിഭാഗത്തിൽപ്പെടുന്നവർക്ക് 100 രൂപയാണ് ഫീസ്. വനിതകൾ, പട്ടികജാതി/വർഗക്കാർ, ശാരീരിക വൈകല്യം ഉള്ളവർ എന്നിവർ ഫീസ് നൽകേണ്ട. എസ്ബിഐയുടെയോ എസ്ബിടിയുടെയോ ഏതെങ്കിലും ശാഖയിലോ പണമടയ്ക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയും പണമടയ്ക്കാം. നെറ്റ് ബാങ്കിംഗ് സൗകര്യവും ഉപയോഗിക്കാം.
ഫീസടയ്ക്കുന്നവർ പാർട്ട് ഒന്ന് രജിസ്ട്രേഷനുശേഷം ലഭിക്കുന്ന സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചാണ് പണം അടയ്ക്കേണ്ടത്. അതിനുശേഷം പാർട്ട് രണ്ട് പൂരിപ്പിച്ച് സമർപ്പിക്കണം. ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡി കോപ്പിയെടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഫീസടയ്ക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം കമ്മീഷനു നൽകാത്തവരുടെ പേരുകളടങ്ങിയ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതുകഴിഞ്ഞ് പത്ത് ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ കമ്മീഷന്റെ ഓഫീസിൽ ലഭിച്ചിട്ടില്ലെങ്കിൽ അവരുടെ അപേക്ഷകൾ തള്ളും. 200 രൂപയാണ് മെയിൻ പരീക്ഷയ്ക്കുള്ള ഫീസ്. ഇത് പ്രിലിമിനറി പരീക്ഷാ വിജയികളിലെ പൊതുവിഭാഗത്തിൽപ്പെടുന്നവർ മാത്രം നൽകിയാൽ മതി.
Great content! Super high-quality! Keep it up! 🙂
This info make me to get aware of whole things about civil service examination. It’s really a good info
I would like to thank you for the efforts you’ve put in writing this web site. I’m hoping the same high-grade web site post from you in the upcoming also. Actually your creative writing abilities has inspired me to get my own blog now. Actually the blogging is spreading its wings rapidly. Your write up is a great example of it.
Thanks for blogging this subject. Do you intend to continue?
always. keep in touch with our updates. thanks and Regards. Team Campuzine .