ടി.കെ.സി.ജന്മശതാബ്ദി: ചെറുകഥ മത്സരം

സാഹിത്യകാരനും പാര്‍ലമെന്റംഗവുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെറുകഥ രചന മത്സരം സംഘടിപ്പിക്കുന്നു.

  • ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001, 3001, 2001 രൂപ വീതമുള്ള കാഷ് അവാര്‍ഡും ജന്മശതാബ്ദി പുരസ്‌കാരവും നല്‍കും.
  • 2021 ഡിസംബര്‍ 23ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജന്മശതാബ്ദി സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഉള്ളടക്കം ചെയ്തിരിക്കണം. രചനകള്‍ അഞ്ചു ഫുള്‍സ്‌കാപ്പ് പേപ്പറില്‍ കവിയരുത്. ഒരു പുറം മാത്രമേ എഴുതാവൂ. തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുന്നതിന് സമതിക്ക് അവകാശമുണ്ടായിരിക്കും.

രചനകള്‍ ഡിസംബര്‍ ആറിനകം കണ്‍വീനര്‍, ജന്മശതാബ്ദി ആഘോഷ സമതി, നവപ്രഭ, ടി.കെ.സി. റോഡ്, വടുതല, കൊച്ചി 682023 എന്ന വിലാസത്തില്‍ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *