ഡോ.പുതുശ്ശേരി രാമചന്ദ്രൻ കവിതാപുരസ്കാരത്തിനും ഭാഷാപുരസ്കാരത്തിനുമുള്ള രചനകൾ ക്ഷണിക്കുന്നു
കേരളസർവ്വകലാശാല കേരളപഠനവിഭാഗം പുതുശ്ശേരി സ്മാരകസെമിനാറുമായി ബന്ധപ്പെട്ട് നൽകുന്ന കവിതാപുരസ്കാരത്തിനും ഭാഷാപുരസ്കാരത്തിനും രചനകൾ ക്ഷണിക്കുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഭാഷാപുരസ്കാരത്തിനായുള്ള പ്രബന്ധമത്സരം കോളേജുകളിലെയും സർവ്വകലാശാല പഠനവിഭാഗങ്ങളിലെയും ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടിയാണ് നടത്തുന്നത്. പ്രായപരിധി 40 വയസ്സ് .
- ‘നവസാങ്കേതികസാധ്യതകൾ സർഗാത്മകസാഹിത്യത്തിൽ’ എന്ന വിഷയത്തിൽ 25 പേജിൽ കവിയാതെ ഗവേഷണരീതിശാസ്ത്രം അനുസരിച്ച് തയ്യാറാക്കിയ പ്രബന്ധമാണ് സമർപ്പിക്കേണ്ടത്.
സർവ്വകലാശാലയിലെ പഠനവിഭാഗങ്ങളിലെയും കോളേജുകളിലെയും ബിരുദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് കവിതാപുരസ്കാരത്തിന് രചനകൾ അയയ്ക്കാം. ഒരു കവിതയാണ് അയയ്ക്കേണ്ടത്.
പ്രബന്ധവും കവിതയും 2023 ഡിസംബർ 30 നകം അദ്ധ്യക്ഷൻ, കേരളപഠനവിഭാഗം,കേരളസർവ്വകലാശാല,കാര്യവട്ടം തിരുവനന്തപുരം-695581 എന്ന വിലാസത്തിൽ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ലഭിക്കേണ്ടതാണ്