കെ.സി.എച്ച്.ആര്‍.: നാലു പുസ്കങ്ങൾ പ്രകാശനം ചെയ്തു

കേരള ചരിത്ര ഗവേഷണ കൗണ്‍സിലന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ നാലു പുസ്‌കങ്ങളുടെ പ്രകാശനം നടത്തി. കെ.സി.എച്ച്.ആര്‍ ലൈബ്രറിയില്‍ ഏപ്രില്‍ ഒന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ തുടങ്ങിയ ചടങ്ങിലാണ് പ്രകാശനം നടത്തിയത്. കേരളത്തിലെ പഴഞ്ചൊല്ലുകള്‍ (റീപ്രിന്റ്), Archaeology Matters – A Field-based Narrative of Pattanam Excavations and Looking Ahead (ആര്‍ക്കിയോളജി പേപ്പര്‍ സീരീസ്- വാല്യം I), എന്നീ പുസ്തകങ്ങള്‍ കെ.സി.എച്ച്.ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ.എന്‍. ഗണേഷ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യനു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഡോ. ദീനീഷ് കൃഷ്ണന്‍, ഡോ. റെയിച്ചല്‍ എ. വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ആര്‍ക്കിയോളജി മാറ്റേഴ്‌സ് എന്ന പുസ്തകത്തില്‍ പട്ടണം പുരാവസ്തു ഗവേഷണത്തിന്റെ പാശ്ചാത്തലവും രീതീശാസ്ത്രവും സാമാന്യ ജനങ്ങള്‍ക്കു മനസിലാകുന്ന തരത്തിലാണ് വിവരണം നടത്തിയിരിക്കുന്നത്. 951 പേജുള്ള കേരളത്തിലെ പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകത്തില്‍ ഇരുപതിനായിരത്തിലധികം പഴഞ്ചൊല്ലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പുസ്തകം ഭാഷാശൈലി ഗവേഷകര്‍ക്കും സാധാരണകാര്‍ക്കും കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

പാറുകുട്ടിയമ്മ എന്ന രാഷ്ടിയ-സാമൂഹ്യ പ്രവര്‍ത്തകയുടെ ജീവിത കഥയും, തെക്കേതില്‍ കുടുംബചരിത്രം എന്നീ പുസ്തകങ്ങളുടെ റീപ്രിന്റും കെ.സി.എച്ച്.ആര്‍ ഡയറക്ടര്‍ പ്രൊഫ. ദിനേശന്‍ വടക്കിനിയില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്.മനേക്ഷിന് നല്‍കി പ്രകാശനം ചെയ്തു. പാറുകുട്ടിയമ്മയുമായി ഡോ.ടി.കെ,ആനന്ദി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍നിന്ന് എഴുതിയ ജീവിതകഥ മുന്‍ കെ.പി.സി.സി.അംഗത്തിന്റെ രാഷ്ട്രീയ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്. ടി.കെ. അബ്രഹാം രചിച്ച് പ്രൊഫ. പി. സനല്‍ മോഹന്‍ എഡിറ്റുചെയ്ത തെക്കേതില്‍ കുടുംബചരിത്രം എന്ന പുസ്തകം ദലിത് ചരിത്ര പഠനങ്ങള്‍ക്ക് സഹായകഗ്രന്ഥമാണ്. പുസ്തക പ്രകാശന ചടങ്ങില്‍ കെ.സി.എച്ച്.ആര്‍. പ്രതിനിധികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *