ചരിത്രകാരി ആര്‍. ചെമ്പകലക്ഷ്മിയെ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അനുസ്മരിച്ചു

2024 ജനുവരി 29ന് അന്തരിച്ച പ്രമുഖ ചരിത്രകാരിയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ പ്രൊഫ. ആർ. ചെമ്പകലക്ഷ്മിയെ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അനുസ്മരിച്ചു. 2024 ഫെബ്രുവരി 5, രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (ഐ. എം. ജി) യിലെ പാരിജാതം ഹാളിലാണ് അനുസ്മരണ യോഗം നടന്നത്. കെ.സി.എച്ച് ആർ. ചെയർപേഴ്സൺ കെ.എന്‍ ഗണേഷ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് ഓൺലൈനില്‍ പ്രൊഫ. റൊമില ഥാപ്പർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ചെമ്പകലക്ഷ്മി എന്ന ചരിത്രകാരി അക്കാദമിക ലോകത്തിനു നല്‍കിയ സംഭാവനകളും, ജെ.എന്‍ യു. സര്‍വകലാശാലയില്‍ അധ്യാപകരായിരുന്നപ്പോഴുള്ള അനുഭവങ്ങളും പ്രൊഫ റൊമില ഥാപ്പര്‍ വിശദീകരിച്ചു.

മതവും സമൂഹവും, വ്യാപാരം, നഗരവൽക്കരണം, സംസ്ഥാന രൂപീകരണം, കല, വാസ്തുവിദ്യ എന്നിവയായിരുന്നു പ്രൊഫ. ചെമ്പകലക്ഷ്മിയുടെ ഗവേഷണ മേഖലകൾ. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) ചരിത്ര പഠന കേന്ദ്രത്തിൽ പ്രൊഫസറായും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ച പ്രൊഫ. ചെമ്പകലക്ഷ്മിയുടെ വിദ്യാര്‍ത്ഥികളായിരുന്ന കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, ഡൽഹി യുണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫ കേശവൻ വെളുത്താട്ട് എന്നിര്‍ തങ്ങളുടെ അധ്യാപികയെന്ന നിലയിലും ചരിത്രകാരിയെന്ന നിലയിലും പ്രൊഫ. ചെമ്പകലക്ഷ്മി തങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കെ.സി.എച്ച്.ആർ. ഡയറക്ടർ പ്രൊഫ ദിനേശൻ വടക്കിനിയില്‍ യോഗത്തിനു നന്ദി പറഞ്ഞു. പ്രൊഫ. മൈക്കല്‍ തരകന്‍, കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയ ചരിത്രകാരും ചരിത്ര വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തു.

Read Story Here

Leave a Reply

Your email address will not be published. Required fields are marked *