സ്റ്റുഡൻറ്സ് സർവ്വീസ് ഡയറക്ടർ: കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്റ്റുഡൻസ് സർവ്വീസ് ഡയറക്ടറായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി.ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും സർവ്വകലാശാലയിലോ അഫിലിയേറ്റഡ് കോളേജുകളിലോ ചുരുങ്ങിയത് ഏഴു വർഷത്തെ അധ്യാപന പരിചയവും ഉള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ, അംഗീകൃത സ്റ്റുഡൻസ് സർവ്വീസ് പരിപാടികൾ നടത്തി പരിയയവുമുണ്ടായിരിക്കണം.

  • നിലവിലുള്ള ഒഴിവ് ഓപ്പൺ വിഭാഗത്തിനായുള്ളതാണ്.
  • അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ് കവിയരുത്.
  • നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും
  • 2022 മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686 560 എന്ന വിലാസത്തിൽ അപേക്ഷകൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *